ഡി.എന്‍.എ പരിശോധനയില്‍ കുഞ്ഞിന്റെ പിതൃത്വം ഭര്തൃസഹോദരന് യുവതി പീഡനത്തിന് പരാതി നല്കി
തലശ്ശേരി: വിദേശത്തുള്ള ഭര്‍ത്താവ് ഭാര്യയുടെ ഗര്‍ഭം അവിഹിതമാണെന്ന് ആരോപിച്ചു നല്കിയ പരാതി സത്യമാണെന്ന് തെളിഞ്ഞു. യുവതി പ്രസവിച്ച കുഞ്ഞിന്റെ പിതൃത്വം ഭര്തൃസഹോദരനാണെന്ന് വ്യക്ത്മായതിനെ തുടര്‍ന്ന് യുവതി പീഡനത്തിന് പരാതി നല്കി. ഭാര്യ പ്രസവിച്ചപ്പോള്‍ കുട്ടി തന്റേതല്ലെന്ന് ആരോപിച്ചു വിദേശത്തുള്ള ഭര്‍ത്താവ് നല്കിയ പരാതിയെ തുടര്‍ന്ന് നടത്തിയ ഡി.എന്‍.എ ടെസ്റ്റിലാണ് കുഞ്ഞിന്റെ പിതാവ് വിദേശത്തുള്ള യുവാവല്ലെന്ന് വ്യക്തമായത്. ഒടുവില്‍ ഭര്‍തൃ സഹോദരന് തന്നെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കുകയായിരുന്നെന്ന് ആരോ പിച്ചു യുവതി പൊലിസിനെ സമീപിച്ചു. ഡി.എന്‍.എ ടെസ്റ്റില്‍ കുട്ടിയുടെ പിതാവ് താനല്ലെന്ന് മനസിലായതിനെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയില്‍ നിന്ന് നേരത്തെ വിവാഹ മോചനം തേടിയിരുന്നു.ധര്‍മ്മടം സ്വദേശിനിയായ യുവതിയാണ് ന്യൂമാഹിയിലെ ഭര്‍തൃ സഹോദരനെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ന്യൂമാഹി പൊലിസില്‍ പരാതിയുമായെത്തിയത്. 25 കാരനായ ഭര്‍തൃ സഹോദരന് ഭര്‍ത്താവിന്റെ വീട്ടില്‍ താമസിച്ച് വരവെ ഒരു ദിവസം പീഡിപ്പിക്കുകയും താന്‍ ഗര്‍ഭിണിയാവുകയും ചെയ്തെന്നാണ് യുവതിയുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."