HOME
DETAILS
MAL
ആശങ്കയോടെ നെല്ലിയാമ്പതി
backup
March 27 2020 | 09:03 AM
പാലക്കാട്: കൊവിഡ് പ്രതിരോധത്തിനായി നെല്ലിയാമ്പതിയിലെ തോട്ടങ്ങളും റിസോര്‍ട്ടുകളും അടച്ചുപൂട്ടിയതോടെ മേഖല ഒറ്റപ്പെട്ടു.ഇപ്പോള്‍ പുറംലോകത്തു നിന്നുള്ള ആരെയും ഇവിടേക്ക് കടത്തിവിടുന്നില്ല.
പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ചെറുതും വലുതുമായ മുപ്പതോളം എസ്‌റ്റേറ്റുകളും അത്രയും റിസോര്‍ട്ടുകളും ഹോം സ്റ്റേകളുമാണ് കഴിഞ്ഞദിവസം അടച്ചിടാന്‍ മാനേജ്‌മെന്റുകള്‍ തീരുമാനിച്ചത്. അടുത്തമാസം പതിനഞ്ചു വരെ അടച്ചിടാനാണ് തീരുമാനം. ഇവിടെയുളള 2000 ത്തോളം തൊഴിലാളി കുടുംബങ്ങള്‍ തോട്ടം മേഖലയെ ആശ്രയിച്ചു ജീവിക്കുന്നവരാണ്. ഇതില്‍ നല്ലൊരു ശതമാനവും അതിഥി തൊഴിലാളികളും ദിവസക്കൂലിക്കാരുമാണ്. എസ്‌റ്റേറ്റുകള്‍ പൂട്ടിയപ്പോള്‍ നാട്ടിലേക്കു പോകാനും ഈ തൊഴിലാളികള്‍ക്ക് കഴിയാത്ത അവസ്ഥയുമുണ്ട്.
പൊതുവെ നഷ്ടത്തിലേക്ക് പൊയ്‌ക്കൊണ്ടിരിക്കുന്ന നെല്ലിയാമ്പതിയിലെ തോട്ടം മേഖല ടൂറിസത്തിലൂടെ പിടിച്ചു നില്‍ക്കാന്‍ ഒരുങ്ങുന്നതിനിടയിലാണ് കൊവിഡ് ഭീഷണി തിരിച്ചടിയായത്.സ്‌കൂള്‍ അവധിക്കാലത്താണ് ഇവിടെ കൂടുതല്‍ വിനോദസഞ്ചാരികളെത്താറുള്ളത്. റിസോര്‍ട്ടുകളും ഹോം സ്റ്റേകളും പൂട്ടിയതോടെ ഇരുന്നൂറോളം വരുന്ന ടാക്‌സി ഡ്രൈവര്‍മാരും ഓട്ടം കിട്ടാതെ വീട്ടിലിരിപ്പാണ്. പൂട്ടിയ തോട്ടങ്ങളില്‍ ദിവസക്കൂലിക്ക് പണിയെടുക്കുന്ന തൊഴിലാളി കുടുംബങ്ങളാണ് വലിയ പ്രതിസന്ധിയെ നേരിടുന്നത്. കൂലികിട്ടിയാല്‍ മാത്രമേ അന്നന്നത്തെ അന്നത്തിന് സാധനങ്ങള്‍ വാങ്ങിക്കാന്‍ ഇവര്‍ക്ക് കഴിയുകയുള്ളൂ. പൂട്ടിയ ദിവസങ്ങളില്‍ ഉടമകള്‍ കൂലി നല്‍കുമോ എന്ന ആശങ്കയിലാണിവര്‍.
എന്നാല്‍ സ്ഥിരം തൊഴിലാളികള്‍ക്ക് 15 ദിവസത്തിനുള്ള ഭക്ഷണസാധനങ്ങള്‍ നല്‍കുവാന്‍ സംവിധാനമേര്‍പ്പെടുത്തുമെന്ന് തൊഴിലുടമകള്‍ പറഞ്ഞു. ദിവസക്കൂലിക്കാരായ തൊഴിലാളികള്‍ക്ക് ആവശ്യമായ ഭക്ഷണകിറ്റുകള്‍ നല്‍കാന്‍ ജില്ലാ ഭരണകൂടം സംവിധാനമുണ്ടാക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."