HOME
DETAILS
MAL
നൂല്‍പ്പാലം കടക്കാന്‍ അഭ്യാസം
backup
March 10 2017 | 20:03 PM
പഴയങ്ങാടി: ചെറുകുന്ന് പഞ്ചായത്തിലെ പള്ളിക്കര പട്ടികജാതി കോളനി വാസികള്‍ക്ക് നൂല്പാലം കടന്ന് വേണം മുഖ്യറോഡിലെത്താന്. പാലമെന്നു ഇതിനെ വിളിക്കാന്‍ കഴിയില്ല. അക്കരെ കടക്കാന്‍ മത്സ്യതൊഴിലാളികള്‍ താല്കാലികമായിട്ട പലകയാണിത്. പള്ളിക്കര പട്ടികജാതി കോളനിയിലെ മിക്കവരും ഉപയോഗിക്കുന്നതാണ് ഈ പാലം. താവം ആയുര്‍വേദ ആശുപത്രിക്ക് പിന്‍വശത്തുകൂടെ പള്ളിക്കരയിലേക്ക് എളുപ്പത്തിലെത്താന്‍ വിദ്യാര്‍ഥികളും ഉപയോഗിക്കുന്നത് ഈ പാലം തന്നെ. ഒരു ഭാഗത്ത് ചെമ്മീന്‍ കണ്ടിയും മറുഭാഗത്ത് പുഴയുമാണ്.
ഇതിന് നടുവിലൂടെ പള്ളിക്കര ഭാഗത്ത് എത്തിപെടാന്‍ ഒരു ബണ്ട് നിര്‍മിച്ചിരുന്നു. എന്നാല്‍ ചെമ്മീന്‍ കെട്ടിലേക്ക് വെള്ളം കയറ്റാന്‍ ബണ്ടിന്റെ രണ്ട് ഭാഗങ്ങളിലായി പത്ത് മീറ്റര്‍ നീളത്തില്‍ ബണ്ട് പൊളിച്ചുനീക്കിയിരുന്നു. ബണ്ടിന്റെ പൊളിഞ്ഞ ഭാഗത്താണ് പാലവുമുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."