HOME
DETAILS
MAL
തലശേരി സംഭവം: പ്രതികരിക്കേണ്ട ആവശ്യമില്ല, നിലപാടിലുറച്ച് പിണറായി
backup
June 20 2016 | 15:06 PM
തിരുവനന്തപുരം: തലശേരിയില്‍ ദളിത് യുവതികളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ നിലപാടിലുറച്ച് മുഖ്യമന്ത്രി പിണറായി വിജയന്. സംഭവത്തക്കുറിച്ച് ്രപതികരിക്കേണ്ട ആവശ്യമില്ലെന്നാണ് അദ്ദേഹം പറഞ്ഞത്. കേസും എതിര് കേസുമുണ്ട്. അതില്‍ എന്ത് പ്രതികരിക്കാനാണെന്നും അദ്ദേഹം ചോദിച്ചു. കുട്ടിയെ ജയിലടച്ചിട്ടില്ല. അമ്മ കുട്ടിയെ തന്റെ കൂടെ ജയിലിലേക്ക് കൊണ്ടുപോയതാണ്. കുട്ടി ജയിലില്‍ പോകുന്ന സംഭവം ആദ്യമായല്ല. എത്രയോ ആദിവാസി കുട്ടികള്‍ അമ്മമാര്‍ക്കൊപ്പം ജയിലില്‍ പോയിട്ടുണ്ട്. ജയില്‍ നിറക്കല്‍ സമരത്തിന് എ.കെ ആന്റണി ആഹ്വാനം ചെയ്തിരുന്നു. അതനുസരിച്ചാണോ ഈ സംഭവമെന്നും അദ്ദേഹം പരിഹസിച്ചു.
സംഭവത്തെക്കുറിച്ച് കഴിഞ്ഞ ദിവസം പിണറായിയോട് ചോദിച്ചപ്പോള്‍ തനിക്കൊന്നും അറിയില്ലെന്നും പൊലീസിനോട് ചോദിക്കണമെന്നുമായിരുന്നു മറുപടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."