HOME
DETAILS

ഇഖാമയും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും ഫീസ് ഇല്ലാതെ നീട്ടി നൽകുമെന്ന്

  
backup
March 27 2020 | 11:03 AM

saudi-re-entry-iqama-exit-b

 

ജിദ്ദ: കൊവിഡ് 19 പ്രതിരോധ നടപടിയുടെ ഭാഗമായി വിമാന സർവീസ് റദ്ദാക്കിയത് മൂലം വിദേശികളുടെ ഇഖാമയും റീ എൻട്രിയും ഫൈനൽ എക്‌സിറ്റും ഓട്ടോമാറ്റിക് ആയി നീട്ടി നൽകുമെന്ന് ജവാസാത്ത് ഡയറക്ടറേറ്റ് അറിയിച്ചു. ഇതിനായി മറ്റു നടപടികളോ ജവാസാത്ത് ഓഫീസുകളെയോ സമീപിക്കേണ്ടതില്ല.


സ്വകാര്യമേഖലയിൽ ജോലി ചെയ്യുന്നവരുടെ ഇഖാമ മാർച്ച് 18നും ജൂൺ 30നും ഇടയിൽ കാലാവധി അവസാനിക്കുന്നതാണെങ്കിൽ ലെവി അടക്കാതെ ഓട്ടോമാറ്റിക് ആയി മൂന്നു മാസത്തേക്ക് പുതുക്കും. ഇതിനും ജവാസാത്തിനെ സമീപിക്കുകയോ മറ്റു പുതുക്കൽ നടപടികളിലേക്കോ പ്രവേശിക്കേണ്ടതില്ല. എന്നാൽ ഈ കാലാവധിയിലുള്ള ഇഖാമകൾ ഇപ്പോൾ പുതുക്കുകയാണെങ്കിൽ ലേബർ കാർഡ് ഇഷ്യു ചെയ്യുന്നതിന് കോവിഡ് കാലത്തെ മൂന്നു മാസം ഒഴിവാക്കി നൽകിയാണ് ലെവി സംഖ്യ കാണിക്കുന്നത്. ഇഖാമ പുതുക്കുന്നതിന്റെ മുന്നോടിയായി തൊഴിൽ മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിലെ ഇ സർവീസ് വഴിയാണ് തൊഴിലുടമ ലേബർ കാർഡ് ഇഷ്യു ചെയ്യാറുള്ളത്. ഇതിൽ അടുത്ത മൂന്നു മാസം ഒഴിവാക്കി പിന്നീടുള്ള 12 മാസത്തെ ലെവിയാണ് അടക്കേണ്ടത്. ഇങ്ങനെ ഇഖാമ പുതുക്കിയാൽ അബ്ശിറിലും മുഖീമിലും എക്‌സ്പയറി തിയ്യതിയിൽ മൂന്നു മാസത്തെ വ്യത്യാസം ഇപ്പോൾ കാണില്ല. നാഷണൽ ഇൻഫർമേഷൻ സെന്ററുമായി സഹകരിച്ച് അതിനുള്ള നടപടികൾ പൂർത്തിയാക്കിവരികയാണെന്ന് ജവാസാത്ത് അറിയിച്ചു.

ഫെബ്രുവരി 25നും മാർച്ച് 20നും ഇടയിൽ ഉപയോഗിക്കാത്ത സൗദിയിലുള്ളവരുടെ റീ എൻട്രി ഓട്ടോമാറ്റിക് ആയി നീട്ടി നൽകുമെന്നും ജവാസാത്ത് പറഞ്ഞു. ഇതിനും ജവാസാത്തിനെ സമീപിക്കേണ്ടതില്ല.
തൊഴിലാളിക്ക് ഫൈനൽ എക്‌സിറ്റ് അടിക്കുകയും ഇഖാമ മാർച്ച് 18 മുതൽ ജൂൺ 30 വരെയുള്ള സമയപരിധിയിൽ അവസാനിക്കുന്നതുമായാൽ തൊഴിലുടമക്ക് നേരത്തെയടിച്ച ഫൈനൽ എക്‌സിറ്റ് മുഖീം, അബ്ശിർ സിസ്റ്റം വഴി കാൻസൽ ചെയ്യാവുന്നതാണ്. ജൂൺ 30 വരെ അവരുടെ ഇഖാമ ഓട്ടോമാറ്റിക് ആയി നീട്ടിനൽകുന്നതിനാലാണിത്. ഗ്രേസ് പിരിയഡ് കഴിയുന്നതിന് മുമ്പ് പിന്നീട് എക്‌സിറ്റ് അടിച്ചാൽ മതി. ഇഖാമ ജൂൺ 30 നപ്പുറം കാലാവധിയുള്ളതാണെങ്കിൽ തൊഴിലുടമക്ക് ആവശ്യമെങ്കിൽ കാൻസൽ ചെയ്യാവന്നതാണ്.

അതേസമയം സഊദിയിലുള്ള റീ എൻട്രി, ഫൈനൽ എക്‌സിറ്റിലുള്ളവരോട് അത് കാൻസൽ ചെയ്യണമെന്നും കാലാവധി അവസാനിച്ചാൽ ഫൈൻ നൽകേണ്ടിവരുമെന്നും കഴിഞ്ഞ ചൊവ്വാഴ്ച ജവാസാത്ത് അറിയിച്ചിരുന്നു. അതിനിടെയാണ് ഇത് സംബന്ധിച്ച പുതിയ അറിയിപ്പ് വന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago
No Image

നീലേശ്വരം വെടിക്കെട്ടപകടം:  ഒരു മരണം കൂടി

Kerala
  •  a month ago
No Image

ഹിസ്ബുല്ലയെയും ഹമാസിനേയും  തുരത്തും വരെ ആക്രമണം തുടരും; വെടിനിര്‍ത്തല്‍ സാധ്യതകള്‍ തള്ളി നെതന്യാഹു

International
  •  a month ago