മട്ടന്നൂരിലും സദാചാര പൊലിസ്; നഗരത്തില്‍ സംഘര്‍ഷം
മട്ടന്നൂര്‍: നന്മ കോളജ് വിട്ട നേരത്തു ബസ് സ്റ്റാന്‍ഡില്‍ നിന്ന് ആണ്‍കുട്ടികളും പെണ്‍കുട്ടികളും സംസാരിക്കുന്നതു ചോദ്യം ചെയ്തതിനെ തുടര്‍ന്നുണ്ടായ ബഹളം വാക്കേറ്റത്തിലും കൈയാങ്കളിയിലുമെത്തി. രണ്ടു പേര്‍ക്കു പരുക്കേറ്റു.
ഇന്നലെ വൈകുന്നേരം അഞ്ചോടെ മട്ടന്നൂര്‍ ബസ് സ്റ്റാന്‍ഡിലായിരുന്നു സംഭവം. കോളജ് വിട്ടു ബസില്‍ കയറാന്‍ നിന്ന പെണ്‍കുട്ടികളോട് ആണ്‍കുട്ടികള്‍ ഏറെ നേരം സംസാരിക്കുന്നത് ടാക്സി ഡ്രൈവറും സുഹൃത്തും ചോദ്യം ചെയ്യുകയും ഇവര്‍ക്കു സഹായത്തിനായി ഹോംഗാര്‍ഡ് എത്തുകയും ചെയ്തതോടെയാണ് പ്രശ്നം തുടങ്ങിയത്. വിദ്യാര്‍ഥികളെ ഹോംഗാര്‍ഡ് അധിക്ഷേപിക്കുകയും അസഭ്യം പറയുകയും ചെയ്തുവെന്നു പറയുന്നു.
തുടര്‍ന്നു വിദ്യാര്‍ഥികളും ഒരു കൂട്ടം യുവാക്കളും സംഘടിച്ചെത്തി സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. പ്രശ്നത്തില്‍ ഇടപെട്ട ഹോംഗാര്‍ഡും കൈയേറ്റത്തിന് ഇരയായി. കൂടുതല്‍ പൊലിസെത്തിയാണ് സംഘര്‍ഷാവസ്ഥ ഒഴിവാക്കിയത്. ബസ് സ്റ്റാന്‍ഡില്‍ നില്ക്കുന്ന വിദ്യാര്‍ഥിനികളോട് ഹോംഗാര്‍ഡ് പലപ്പോഴും അപമര്യാദയായി പെരുമാറാറുണ്ടെന്നു വിദ്യാര്‍ഥി നേതാക്കള്‍ പരാതി ഉന്നയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."