എസ്.കെ.എസ്.എസ്.എഫ് റമദാന് പ്രഭാഷണം സമാപിച്ചു
മാവൂര്‍: സത്യസന്ധതയുടെയും ധര്‍മനിഷ്ഠമായ ജീവിതരീതിയുടെയും പരിശീലന കളരിയാണു വ്രതമെന്ന് സമസ്ത കേരള ഇസ്ലാംമത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി കോട്ടുമല ടി.എം ബാപ്പു മുസ്ലിയാര് പറഞ്ഞു. സഹനത്തോടൊപ്പം അധര്‍മത്തിനെതിരേയുള്ള സമരവും കൂടിയാണു വ്രതം. അന്നപാനീയങ്ങള്‍ ഉപേക്ഷിച്ചതുകൊണ്ടു മാത്രമായില്ല; ഹൃദയമടക്കം മുഴുവന്‍ ശരീരാവയവങ്ങള്‍ക്കും നോമ്പ് വേണമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'സഹനം, സമരം, സമര്‍പ്പണം' പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് നടത്തുന്ന റമദാന് കാംപയിനിന്റെ ഭാഗമായി മാവൂര്‍ ചെറുശ്ശേരി ഉസ്താദ് നഗറില്‍ നടന്ന റമദാന് പ്രഭാഷണ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
സ്വാഗതസംഘം ചെയര്മാന് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത കേന്ദ്ര മുശാവറ അംഗം വാവാട് കുഞ്ഞിക്കോയ മുസ്ലിയാര് ദിക്റ് ദുആ മജ്ലിസിനു നേതൃത്വം നല്കി. അന്‍വര്‍ മുഹ്യിദ്ദീന് ഹുദവി ആലുവ മുഖ്യപ്രഭാഷണം നടത്തി. കഴിഞ്ഞ ദിവസങ്ങളിലെ പ്രഭാഷണ സി.ഡി കിറ്റ് മൊയ്തു മലയമ്മക്കും ശനിയാഴ്ച നടന്ന പ്രഭാഷണ സി.ഡി അഷ്കര്‍ പുവ്വാട്ടുപറമ്പിനും നല്കി അബ്ബാസലി തങ്ങള്‍ പ്രകാശനം ചെയ്തു. അബൂബക്കര്‍ ഫൈസി മലയമ്മ, സി.എ ഷുക്കൂര്‍ മാസ്റ്റര്‍, കെ. മുഹമ്മദ് ബാഖവി, അയ്യൂബ് കൂളിമാട്, ചിറ്റടി അഹമ്മദ് കുട്ടി ഹാജി, ഒ.പി അഷ്റഫ്, പി.സി യൂസുഫ് ഫൈസി, മുഹമ്മദ് സഖാഫി മലയമ്മ, ഇമ്പിച്ചിക്കോയ ഹാജി വെള്ളിമാട്കുന്ന്, ജലാലുദ്ദീന്‍ ഫൈസി മാവൂര്‍, അബ്ദുല്‍ ജബ്ബാര്‍ അന്‍വരി, സിദ്ദീഖ് ഫൈസി വാവാട്, എന്‍.പി ഹംസ മാസ്റ്റര്‍, എന്‍.പി അഹമ്മദ് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."