അരൂര്‍ പഞ്ചായത്ത് മാതൃകാ പൂന്തോട്ടം കാടുകയറി നശിക്കുന്നു
അരൂര്‍: പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജ്ജനം ചെയ്യുന്നതിനായി പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി അരൂര്‍ ആദംവെളി പ്രദേശത്ത് ദേശീയ പാതയോരത്ത് നിര്‍മിച്ച മാതൃകാ പൂന്തോട്ടം കാടുകയറി നശിക്കുന്നു.
മാലിന്യ നിക്ഷേപ സ്ഥലത്ത് അധികമായി കാണപ്പെടുന്ന മുള്ളന്‍ ചീരയാണ് പൂന്തോട്ടമാകെ നിറഞ്ഞുനില്ക്കുന്നത്. പൂന്തോട്ടത്തില്‍ നട്ടിരുന്ന ബൊഗയന് വില്ലയും ചെത്തിയുമെല്ലാം നാട്ടുകാര്‍ മോഷ്ടിച്ചു കൊണ്ടു പോയി. ദേശീയപാതയോരത്ത് അരൂരിന്റെ വിവിധ പ്രദേശങ്ങളില്‍ മാലിന്യ നിക്ഷേപം അധികരിച്ചതിനാല്‍ ഹരിത കേരളം പദ്ധതിയുടെ ഭാഗമായാണ് ഹൈവെ ബ്യൂട്ടിഫിക്കേഷന് പദ്ധതി അരൂരില്‍ നടത്താന്‍ തീരുമാനിച്ചത്.
ദേശീയപാതയിലെ മീഡിയനും മാലിന്യം നിറഞ്ഞ പ്രദേശങ്ങളും ഹരിത കര്‍മ്മ സേനയിലെ പ്രവര്‍ത്തകര്‍ പ്രദേശത്തെ മാലിന്യവും പുല്ലുകളും ശുചീകരിച്ച ശേഷം പൂന്തോട്ട സമാനമായി പൂചെടികള്‍ പിടിപ്പിച്ച് വേലി കെട്ടി സംരക്ഷണം ഉറപ്പുവരുത്തിയിരുന്നു. ചെടികള്‍ക്കും മറ്റും ആവശ്യമായ സംരക്ഷണവും വെള്ളവും ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് കുറെ ഉണങ്ങി പോകുകയും കുറെയൊക്കേ മോഷ്ടിക്കുകയും ചെയ്തു. പഞ്ചായത്തിന്റെ മുന്‍വശത്തും ദേശീയ പാതയോരത്തും നാമമാത്ര ചെടികള്‍ മാത്രമാണ് ഉള്ളത്. മുന്‍ കാഴ്ചയില്ലാതെ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധകളിലൂടെ ലക്ഷങ്ങള്‍ പൊടിപൊടിക്കുന്നില് ജനരോഷം ഉയര്‍ന്നിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."