HOME
DETAILS

മലമ്പുഴഡാം തുറന്നു; ഭാരതപ്പുഴയില്‍ നീരൊഴുക്ക് ശക്തമായി

  
backup
March 10 2017 | 20:03 PM

%e0%b4%ae%e0%b4%b2%e0%b4%ae%e0%b5%8d%e0%b4%aa%e0%b5%81%e0%b4%b4%e0%b4%a1%e0%b4%be%e0%b4%82-%e0%b4%a4%e0%b5%81%e0%b4%b1%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%ad%e0%b4%be%e0%b4%b0%e0%b4%a4



പട്ടാമ്പി: വറ്റി വരണ്ടു കിടന്നിരുന്ന ഭാരതപ്പുഴയില്‍ മലമ്പുഴ ഡാം തുറന്നതോടെ നീരൊഴുക്ക് വര്‍ധിച്ചു. കഴിഞ്ഞ ദിവസം ഡാം തുറന്നതോടെ ഇന്നലെ ഭാരതപ്പുഴയില്‍ ഉണ്ടായ നീരൊഴുക്ക് കര്‍ഷകര്‍ക്കും കടുത്ത ജലക്ഷാമം നേരിടുന്ന പരിസരനിവാസികള്‍ക്കും ആശ്വാസമായി. പട്ടാമ്പി താലൂക്കില്‍ കഴിഞ്ഞവര്‍ഷത്തേക്കാളേറെ ഇത്തവണ ജലക്ഷാമം രൂക്ഷമാണ്.  ജലഅതോറിറ്റി വഴിയുള്ള കുടിവെള്ള വിതരണവും ഇതുമൂലം തടസപ്പെട്ടനിലായിലായിരുന്നു. ഇതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ജനകീയ തടയണ നിര്‍മിച്ചിരുന്നെങ്കിലും വേണ്ടത്ര വെള്ളം നിളയില്‍ ഇല്ലാത്തതിനാല്‍ തടയണയുടെ പ്രവര്‍ത്തനം കാര്യക്ഷമമായില്ല . മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി ഇതു സംബന്ധിച്ച് അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുകയും മലമ്പുഴ ഡാം തുറക്കണമെന്ന ആവശ്യം ഉന്നയിക്കുകയും ചെയ്തിരുന്നു.
ഷൊര്‍ണൂരിലും കടുത്ത ജലക്ഷാമം രൂക്ഷമായിരുന്നു. ചെറുതുരുത്തി ഭാഗത്തുള്ള ഭാരതപ്പുഴയിലും വെള്ളമില്ലാത്ത അവസ്ഥ വന്നതോടെ അധികാരികളുടെ ശ്രദ്ധയില്‍പ്പെട്ടതനുസരിച്ച് ഡാം തുറക്കാനുള്ള നടപടികളായത്.
ഡാം തുറന്നതോടെ ചെറുതുരുത്തിയും പട്ടാമ്പിയിലും ഭാരതപ്പുഴയിലെ നീരൊഴുക്ക് ഗണ്യമായി വര്‍ധിച്ചു. തടയണ തീര്‍ത്ത ഭാഗങ്ങളിലെല്ലാം വെള്ളം നിറഞ്ഞ് കവിഞ്ഞൊഴുകി. നിറഞ്ഞ് കവിഞ്ഞ തടയണ മുന്‍സിപ്പല്‍ ചെയര്‍മാന്‍ കെ.പി വാപ്പുട്ടി അടക്കമുള്ള ജനപ്രതിനിധികള്‍  സന്ദര്‍ശിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലെബനൻ തലസ്ഥാനത്ത് ഇസ്റാഈൽ വ്യോമാക്രമണം; ഹിസ്ബുല്ലയുടെ ഉന്നത കമാൻഡറടക്കം 8 പേർ കൊല്ലപ്പെട്ടു

International
  •  3 months ago
No Image

യു.എ.ഇയിലെ ആദ്യ വനിതാ രക്ഷാസംഘം ദുബൈ പൊലിസിൽ

uae
  •  3 months ago
No Image

അര്‍ജുന്‍ ദൗത്യം; ലോറിയുടെ ലോഹഭാഗം കണ്ടെത്തി; തന്റെ ലോറിയുടേതെന്ന് സ്ഥിരീകരിച്ച് ഉടമ

Kerala
  •  3 months ago
No Image

കണ്ണൂരിൽ എംപോക്സ് സംശയം: വിദേശത്ത് നിന്നെത്തിയ ആൾ രോ​ഗലക്ഷണങ്ങളോടെ ചികിത്സയിൽ

Kerala
  •  3 months ago
No Image

ദുബൈയിലെ സത്വ മേഖലയിൽ ഇന്ധന ടാങ്കറിന് തീപിടിച്ചു

uae
  •  3 months ago
No Image

റോസാപ്പൂ കൃഷിയിലും സ്വദേശിവൽകരണവുമായി സഊദി

Saudi-arabia
  •  3 months ago
No Image

അറ്റകുറ്റപ്പണി; അൽ മക്തൂം പാലം ജനുവരി 16 വരെ രാത്രി അടയ്ക്കും

uae
  •  3 months ago
No Image

സഊദിയിൽ വാഹനാപകടത്തിൽ മലയാളി യുവതിയും കുഞ്ഞും മരിച്ചു

Saudi-arabia
  •  3 months ago
No Image

വിവാദങ്ങള്‍ക്കിടയില്‍ മാധ്യമങ്ങളെ കാണാന്‍ മുഖ്യമന്ത്രി; വാര്‍ത്താ സമ്മേളനം നാളെ രാവിലെ 11 മണിക്ക്

Kerala
  •  3 months ago
No Image

ബൈറൂത്തിലേക്ക് പോകുന്നവർ പേജർ, വാക്കി ടോക്കി കൈവശം വയ്ക്കരുതെന്ന്

uae
  •  3 months ago