മാസങ്ങളായി ദുബായ് ജയിലില്‍ കഴിയുകയായിരുന്ന തളിക്കുളം സ്വദേശി മുഹമ്മദ് റാഫി ജയില്‍ മോചിതനായി
തളിക്കുളം : മാസങ്ങളായി ദുബായ് ജയിലില്‍ കഴിയുകയായിരുന്ന തളിക്കുളം സ്വദേശി മുഹമ്മദ് റാഫി ജയില്‍ മോചിതനായി. കഴിഞ്ഞ നവംബറില്‍ ദുബായില്‍ വെച്ചു മുഹമ്മദ് റാഫി ഓടിച്ചിരുന്ന ബൈക്കിനു പുറകില്‍ മറ്റൊരു ബൈക്കു വന്നിടിക്കുകയും ബൈക്കു ഓടിച്ചിരുന്ന ഇറാനി സ്വദേശിയായ യുവാവു മരണപ്പെടുകയും ചെയ്തിരുന്നു.
റാഫിയുടെ പിഴവു കൊണ്ടല്ല അപകടം സംഭവിച്ചതെങ്കിലും ദുബായ് കോടതി ഒരു ലക്ഷം ദിര്‍ഹം (18 ലക്ഷം രൂപ) ബ്ലഡ് മണിയും പിഴയായി 5600 ദിര്‍ഹവും ഒരു മാസം തടവും വിധിച്ചു.
സാമ്പത്തികമായി വളരെയധികം പിന്നോക്കം നില്‍ക്കുന്ന മുഹമ്മദ് റാഫിയുടെ കുടുംബത്തിനു ഇത്രയും ഭീമമായ തുക നല്‍കി മോചിപ്പിക്കാന്‍ കഴിയുമായിരുന്നില്ല. തളിക്കുളം പള്ളിമുക്ക് സ്വദേശി അമ്പലത്ത് വീട്ടില്‍ ഇബ്രാഹിം കുട്ടിയുടെ മകനാണു മുഹമ്മദ് റാഫി. 14 വര്‍ഷം മുമ്പാണു പിതാവു മരണപ്പെട്ടത്. മുഹമ്മദ്‌റാഫിയുടെ ഏക വരുമാനം കൊണ്ടാണു ഉമ്മയും ഭാര്യയും മക്കളും അടങ്ങുന്ന കുടുംബം ജീവിച്ചു പോകുന്നതു തളിക്കുളം മഹല്ല് ജമാഅത്ത് വെല്‍ഫെയര്‍ കമ്മിറ്റി, നോര്‍ത്തേണ്‍ എമിറേറ്റ്‌സ്, യു.എ.ഇയും പത്തു ദിവസം മുമ്പാണു മുഹമ്മദ് റാഫിയെ ജയില്‍ മോചിതനാക്കാനുള്ള ശ്രമം തുടങ്ങിയത്.
ഇവരുടെ സജീവമായ ഇടപെടലാണു ഇത്രയും ദിവസത്തിനുള്ളില്‍ മുഹമ്മദ് റാഫിയുടെ ജയില്‍ മോചനം സാധ്യമാക്കിയത്.
മുഹമ്മദ് റാഫിയുടെ മോചനത്തിനുള്ള ബ്ലഡ് മണി കണ്ടെത്താന്‍ സോഷ്യല്‍ മീഡിയയിലൂടെയും പ്രചാരണം നടത്തിയിരുന്നു. മുഹമ്മദ്‌റാഫിയുടെ മോചനത്തിനു വേണ്ടി സഹായിച്ച ദുബായ് കെ.എം.സി.സി, മലബാര്‍ ഗോള്‍ഡ് പ്രതിനിധികള്‍, ദുബായ് കെ.എം.സി.സി പ്രസിഡന്റ് അന്‍വര്‍ നഹ, ദുബായ് കെ.എം.സി.സി തൃശൂര്‍ ജില്ലാ ഭാരവാഹികള്‍, തളിക്കുളം പ്രവാസി അസോസിയേഷന്‍, അറേബ്യന്‍ ട്രാവല്‍ മാര്‍ട്ട്, എമിറേറ്റ്‌സ് ബിസിനസ് ഹൗസ്, വലപ്പാട് അസോസിയേഷന്‍, പി.ആര്‍.ഒ അസോസിയേഷന്‍, ഐല്‍ ബൈക്ക് റൈഡേഴ്‌സ് ക്ലബ്ബ്, അയേണ്‍ ഹെഡ് ബൈക്ക് റൈഡേഴ്‌സ് ക്ലബ്ബ്, ഹോട്ട്പാക്ക് ഫോം കമ്പനി, അബുദാബി തളിക്കുളം മഹല്ല് വെല്‍ഫെയര്‍ കമ്മിറ്റി, അബുദാബി തൃശൂര്‍ ജില്ലാ കെ.എം.സി.സി, എടശ്ശേരി മജ്‌ലിസ്, ഒമാന്‍ തളിക്കുളം പ്രവാസി അസോസിയേഷന്‍, അയിനിച്ചോട് പ്രവാസി ആര്‍ട്‌സ് ആന്‍ഡ് ചാരിറ്റബിള്‍ സൊസൈറ്റി തുടങ്ങിയ സംഘടനകളോടും വ്യക്തികളോടും മുഹമ്മദ് റാഫിയുടെ കുടുംബവും തളിക്കുളം മഹല്ല് ജമാഅത്ത് വെല്‍ഫെയര്‍ കമ്മിറ്റി, നോര്‍ത്തേണ്‍ എമിറേറ്റ്‌സ്, യു.എ.ഇയും നന്ദി അറിയിച്ചു.
കഴിഞ്ഞ ചൊവ്വാഴ്ചയാണു തളിക്കുളം മഹല്ല് ജമാഅത്ത് വെല്‍ഫെയര്‍ കമ്മിറ്റിയും നോര്‍ത്തേണ്‍ എമിറേറ്റ്‌സ്, യു.എ.ഇയും ചേര്‍ന്നു ബ്ലഡ് മണി നല്‍കിയത്.
ചൊവ്വാഴ്ച വൈകുന്നേരത്തോടെ തന്നെ റാഫി ജയില്‍ മോചിതനാവുകയും ചെയ്തു. റാഫിയെ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ കൈക്കൊള്ളുമെന്നു തളിക്കുളം മഹല്ല് ജമാഅത്ത് വെല്‍ഫെയര്‍ കമ്മിറ്റി ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."