ഹൃദ്രോഗികള്‍ക്ക് മൊബൈല്‍ ആപ്പുമായി ഐ.ഐ.ടി വിദ്യാര്‍ഥികള്‍
ന്യൂഡല്‍ഹി: ഹൃദ്രോഗികള്‍ക്ക് മൊബൈല്‍ ആപ്പുമായി ഐ.ഐ.ടി റൂര്‍ക്കിയിലെ വിദ്യാര്‍ഥികള്‍. ഹൃദ്രോഗികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങളും അടിയന്തരഘട്ടങ്ങളില്‍ മെഡിക്കല്‍ സഹായവും നല്കാന് കഴിയുന്ന 'ദഡ്കന്' എന്ന മൊബൈല്‍ ആപ്പാണ് ഐ.ടി റൂര്‍ക്കിയിലെ വിദ്യാര്‍ഥികള്‍ വികസിപ്പിച്ചിരിക്കുന്നത്. ഓള് ഇന്ത്യാ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ കംപ്യൂട്ടേഷനല്‍ ബയോളജി വിഭാഗത്തിലെ വിദഗ്ധര്‍ അടങ്ങുന്ന സംഘമാണ് ഈ ആപ്പ് വികസിപ്പിച്ചിരിക്കുന്നത്.
രോഗിയുടെ ആരോഗ്യനിലയുണ്ടാകുന്ന അപകടകരമായ മാറ്റങ്ങള്‍ ഡോക്ടര്‍ക്കും രോഗിക്കും നോട്ടിഫിക്കേഷനിലൂടെ ലഭ്യമാക്കാന്‍ 'ദഡ്കന്' മൊബൈല്‍ ആപ്പിലൂടെ സാധിക്കും. കൃത്യസമയങ്ങളില്‍ ടെറിട്ടറി കെയര്‍ ഹോസ്പിറ്റലുകളില്‍ പോവാന്‍ ബുദ്ധിമുട്ടുന്ന ഒറ്റപ്പെട്ട പ്രദേശങ്ങളിലെ ഹൃദ്രോഗികള്‍ക്ക് 'ദഡ്കന്' ആപ്പ് വലിയൊരു സഹായകമാകും.
രോഗികളുടെ ബ്ലഡ് പ്രഷര്‍, ഹാര്‍ട്ട് റേറ്റ്, ഹാര്‍ട്ട് വെയിറ്റ് തുടങ്ങി ഡാറ്റകള്‍ ശേഖരിക്കുകയും ഡോക്ടര്‍ക്ക് എത്തിക്കാനും കഴിയുമെന്ന് ആപ്പിന്റെ രൂപീകരണത്തിന് നേതൃത്വം നല്കിയ ബയോടെക്നോളജി വിഭാഗം അസിസ്റ്റന്റ് പ്രൊഫസര്‍ ദീപക് ശര്‍മ പറഞ്ഞു.
രോഗികളുടെ ഡാറ്റകള്‍ ശേഖരിക്കുന്നതിനായി രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ് വികസിപ്പിച്ച ദഡ്കന്റെ ആദ്യ വേര്‍ഷന്‍, ഇന്‍സ്റ്റിറ്റ്യൂട്ടിലെ മെഡിക്കല്‍ മാനേജ്മെന്റിന് ഉപകാരപ്രദമായിരുന്നെന്ന് കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോക്ടര്‍ സന്ദീപ് സേഠ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."