പരമ്പര പിടിക്കണം
ഹാമില്ട്ടണ്: ന്യൂസിലന്‍ഡുമായുള്ള മൂന്നാം ടി20 ഇന്ന് നടക്കും. ഇന്നത്തെ മത്സരത്തില്‍ ജയിക്കാനായാല്‍ ഇന്ത്യക്ക് ടി20 പരമ്പരയും സ്വന്തമാക്കി നാട്ടിലേക്ക് മടങ്ങാം. ഇരു ടീമുകളും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരം ഇരു ടീമുകള്‍ക്കും നിര്‍ണായകമാണ്.
ആദ്യ മത്സരത്തിലെ തോല്‍വിക്ക് രണ്ട@ാം മത്സരത്തില്‍ മറുപടി നല്കിയ ഇന്ത്യ ആത്മവിശ്വാസത്തോടെയാകും ഇറങ്ങുക.
ന്യൂസിലന്‍ഡാകട്ടെ ര@ണ്ടാം മത്സരത്തിലെ ബാറ്റിങ് തകര്‍ച്ച ആവര്‍ത്തിക്കാതിരുന്നാല്‍ പരമ്പര സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്. ര@ണ്ട് ടീമുകളും കരുത്തരായ താരങ്ങളുമായി ഇറങ്ങുന്നതിനാല്‍ പോരാട്ടം കടുത്തതാകും.
സ്വന്തം നാട്ടില്‍ കളിക്കുന്നെന്ന മാനസിക മുന്‍തൂക്കവും കിവികള്‍ക്ക് കരുത്താകും. ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ബാറ്റിങ്നിരയും ഫോമിലേക്കുയര്‍ന്നത് ഇന്ത്യയുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നുണ്ട്. ബാറ്റിങ്നിര മികച്ച തുടക്കം നല്കിയാല് ഇന്ത്യക്ക് മത്സരം വരുതിയിലാക്കാനാകുമെന്നാണ് പ്രതീക്ഷ.
എം.എസ് ധോണി ഉള്‍പ്പെടുന്ന മധ്യനിരയും കരുത്തുറ്റതാണ്. ഓള്‍റൗ@ണ്ടര്മാരായ വിജയ് ശങ്കര്‍, ഹാര്‍ദിക് പാണ്ഡ്യ, ക്രുനാല്‍ പാണ്ഡ്യ എന്നിവരും ഇന്ത്യയ്ക്ക് കരുത്താകും. ഭുവനേശ്വര്‍ കുമാര്‍ നയിക്കുന്ന ബൗളിങ് നിരയും ഇന്ന് ഫോം നിലനിര്‍ത്തിയാല്‍ ന്യൂസിലന്‍ഡില്‍നിന്ന് പരമ്പരയുമായി ഇന്ത്യക്ക് മടങ്ങാനാകും. ആദ്യ മത്സരത്തിലെ ബാറ്റിങ് പ്രകടനം ന്യൂസിലന്‍ഡിന് പുറത്തെടുക്കാനായാല്‍ ഇന്ത്യക്ക് ഇന്നത്തെ മത്സരം കടുത്തതാകും. റണ്ണൊഴുക്ക് പിടിച്ച് നിര്‍ത്താന്‍ ബൗളിങ് നിരക്കായാല്‍ ഇന്ത്യക്ക് ആശ്വസിക്കാനുള്ള വകയുണ്ടാകും.
രണ്ടാം മത്സരത്തില്‍ കൃത്യതയോടെ പന്തെറിഞ്ഞത് കൊണ്ടായിരുന്നു കിവി ബാറ്റിങ്നിരയെ പിടിച്ചുകെട്ടാന്‍ ഇന്ത്യക്കായത്. ഏകദിന പരമ്പരയിലെ വിജയം ടി20യിലും ആവര്‍ത്തിക്കുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അതേസമയം, ഏകദിനത്തിലെ തോല്‍വിക്ക് ടി20യില്‍ കണക്കുതീര്‍ക്കാനാകും ന്യൂസിലന്‍ഡിന്റെ ശ്രമം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."