'രാജീവിക'യുടെ വിജയപാഠമറിയാന്‍ കുടുംബശ്രീ രാജസ്ഥാനില്‍
കോഴിക്കോട്: മൂന്നു വര്‍ഷമായി രാജസ്ഥാനിലെ വിവിധ ജില്ലകളില്‍ കേരളത്തിലെ കുടുംബശ്രീ സഹായത്തോടുകൂടി നടപ്പാക്കിവരുന്ന 'രാജീവിക' വികസന പ്രവര്‍ത്തനങ്ങളുടെ നേര്‍കാഴ്ചകള്‍ തേടി കുടുംബശ്രീ അംഗങ്ങള്‍.
മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, വയനാട് ജില്ലകളില്‍ നിന്നുള്ള സി.ഡി.എസ് ചെയര്‍പേഴ്‌സന്‍മാരും ജില്ലാ- സംസ്ഥനതല ഉദ്യോഗസ്ഥരും അടങ്ങുന്ന സംഘമാണ രാജസ്ഥാനില്‍ പര്യടനം നടത്തിയത്. പ്രദേശിക സാമ്പത്തിക ഉന്നമനം ലക്ഷ്യമാക്കി ഗ്രാമീണ ജനതയുടെ സമഗ്രവികസനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും രാജീവികയും സംയുക്തമായി നടപ്പാക്കിയ വിവിധ വികസന പ്രവര്‍ത്തനങ്ങള്‍ പഠിക്കുന്നതിനും കുടുംബശ്രീ പകര്‍ന്നുനല്‍കിയ അറിവും അനുഭവങ്ങളും നേരിട്ട് ബോധ്യപ്പെടാനുമാണു സംഘം രാജസ്ഥാനിലെത്തിയത്.
വിവിധ തദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, വിവിധ സര്‍ക്കാര്‍ ഓഫിസുകള്‍, തൊഴിലുറപ്പ് പദ്ധതി, സ്‌കൂളുകള്‍, ഐ.സി.ഡി.എസ്, സി.എല്‍.എഫ്, വി.ഒ, എസ്.എച്ച്.ജി, കൃഷിയിടങ്ങള്‍ ചെറുകിട സംരംഭ യൂനിറ്റുകള്‍ എന്നിവ ടീം സന്ദര്‍ശിച്ചു.
പഠനത്തിന്റെ ഭാഗമായി സ്വയം തിരിച്ചറിഞ്ഞ കാര്യങ്ങള്‍ 'രാജീവിക'യുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമതയോടെ നടപ്പാക്കുന്നതിനുള്ള നിര്‍ദേശങ്ങളും രാജസ്ഥാനില്‍ നിന്നു കേരളത്തിലേക്കു പകര്‍ത്താനാവുന്ന നൂതന ആശയങ്ങളും ഉള്‍പ്പെടുത്തിയ ആക്ഷന്‍ പ്ലാന്‍ തയാറാക്കിയാണ് ടീം തിരിച്ചെത്തിയത്.
രാജസ്ഥാന്‍ ഗ്രാമങ്ങളില്‍ കുടുംബശ്രീ മാതൃകയില്‍ നടത്തിവരുന്ന 'രാജീവിക'യുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താന്‍ കേരളത്തില്‍ നിന്നു പോയ സംഘത്തില്‍ ഒമ്പത് കോഴിക്കോട്ടുനിന്ന് സി.ഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ ശോഭ, ഉമ, കെ. അജിത, സുലത, ശ്രീജ, സാവിത്രി രവിന്ദ്രന്‍, അജിത കുമാരി, ഷീബ, ലീലാവതി എന്നിവരുമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."