സമസ്ത നീലഗിരി ജില്ലാ ആദര്‍ശ സമ്മേളനം നാളെ
ഗൂഡല്ലൂര്‍: നാളെ ഗൂഡല്ലൂര്‍ ഒന്നാംമൈലിലെ പ്രത്യേകം സജ്ജമാക്കിയ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ നടക്കുന്ന സമസ്ത നീലഗിരി ജില്ലാ ആദര്‍ശ സമ്മേളനത്തിന്റെ ഭാഗമായ സന്ദേശ ജാഥകള്‍ ഇന്ന് രണ്ടിടങ്ങളിലായി പ്രയാണം നടത്തും.
ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ നയിക്കുന്ന ജാഥ രാവിലെ 8.30ന് ചെമ്പാലയില്‍ നിന്ന് ആരംഭിക്കും. കെ.പി മുഹമ്മദ് ഹാജി ഫ്‌ളാഗ്ഓഫ് ചെയ്യുന്ന ജാഥ കോഴിപ്പാലം, നാടുകാണി, ദേവാല, ഉപ്പട്ടി, പന്തല്ലൂര്‍, കൂമംമൂല, ചേരമ്പാടി, മണ്ണാത്തിവയല്‍, പനഞ്ചിറ, എരുമാട്, പാട്ടവയല്‍, ബിദര്‍ക്കാട്, പെരുമ്പള്ളി, പാക്കണ, നെല്ലാക്കോട്ട, വിലങ്ങൂര്‍ എന്നിവിടങ്ങളിലെ പ്രചാരണങ്ങള്‍ക്ക് ശേഷം വൈകിട്ട് 7.30ന് മേഫീല്‍ഡില്‍ സമാപിക്കും. ജാഥയിലെ വൈസ് ക്യാപ്റ്റന്‍മാര്‍ ഉമര്‍ ഫൈസി മേഫീള്‍ഡ്, യൂസുഫ് ഹാജി, ആലി ഉപ്പട്ടി എന്നിവരാണ്.
ഹനീഫ ഫൈസി, കെ.പി അലി മുസ്‌ലിയാര്‍, അസീസ് മുസ്‌ലിയാര്‍ മണ്ണാത്തിവയല്‍(ഡയറ), ജുദീര്‍ഷാന്‍ മൗലവി, ശുഐബ് നിസാമി, ഹനീഫ ദാരിമി(കോഓര്‍ഡിനേറ്റര്‍), മുഹമ്മദ് ഫൈസി, മജീദ് എരുമാട്, ശിഹാബ് ഫൈസി കുറ്റിമൂച്ചി, അലി ഫൈസി ചേരമ്പാടി, ഉമര്‍ ബാഖവി, മുഹമ്മദലി ദേവാല, അഷ്‌റഫ് ഹാജി, മജീദ് ദാരിമി, അലി ഫൈസി പാക്കണ, മൊയ്തീന്‍ മുസ് ലിയാര്‍ ബിദര്‍ക്കാട്, ബാവ ലത്വീഫി, പി.സി മൊയ്തീന്‍ മുസ്‌ലിയാര്‍, ഹനീഫ ഫൈസി പാക്കണ, അബ്ദുറഹ്മാന്‍ ഫൈസി, സലീം ഫൈസി, അസീസ് പാക്കണ, അമീന്‍ നിസാമി, അന്‍വര്‍ ദാരിമി, ശമീര്‍ ലത്വീഫി, കുട്ടിപ്പ ടയറക്‌സ്, മുഷ്താഖ് മാസ്റ്റര്‍, എം.എസ് ഫൈസല്‍ എന്നിവരാണ് സ്ഥിരാംഗങ്ങള്‍.
ജന. സെക്രട്ടറി പി.കെ.എം ബാഖവി നയിക്കുന്ന ജാഥ ദേവര്‍ഷോലയില്‍ നിന്ന് പ്രയാണമാരംഭിക്കും. രാവിലെ 8.30ന് കെ. ബാപ്പു ഹാജി ഫ്‌ളാഗ് ഓഫ് ചെയ്യുന്ന ജാഥ 3ഡിവിഷന്‍, പാടന്തറ, രണ്ടാംമൈല്‍, തുറപ്പള്ളി, ചെവിടിപ്പേട്ട, അത്തിപ്പാളി, കുറ്റിമൂച്ചി, ഒറ്റുവയല്‍, ഗൂഡല്ലൂര്‍ ടൗണ്‍, ടി.കെ പേട്ട, മേല്‍ ഗൂഡല്ലൂര്‍, ബാലവാടി, സീഫോര്‍ത്ത്, പെരിയശോല എന്നിവിടങ്ങളിലെ പ്രാചരണത്തിന് ശേഷം വൈകിട്ട് ഏഴിന് എല്ലമലയില്‍ സമാപിക്കും. എ.എം ശരീഫ് ദാരിമി, കുഞ്ഞാവ ഹാജി, ഉസ്മാന്‍ ദാരിമി (വൈ.ക്യാപ്), എം.സി സൈദലവി മുസ്‌ലിയാര്‍, മൊയ്തീന്‍ ഫൈസി, സൈദലവി റഹ്മാനി (ഡയ.), ഫദ്‌ലുറഹ്മാന്‍ ദാരിമി, മുജീബ് മുസ്‌ലിയാര്‍, സുലൈമാന്‍ ഫസ്റ്റ്‌മൈല്‍ (കോഓര്‍ഡി), സലാം ദേവര്‍ഷോല, ഷൗക്കത്ത് പാടന്തറ, നൗഫല്‍ ദാരിമി, ഷാജി കുറ്റിമൂച്ചി, ഫിറോസ് ഫൈസി, സിദ്ദീഖ് ഹാജി ഫസ്റ്റ്‌മൈല്‍, മോയിന്‍ ഫൈസി, ഫുആദ് ചെവിടിപ്പേട്ട, സുല്‍ഫീക്കര്‍, കെ.പി ഫൈസല്‍ ഹാജി, മൊയ്തീന്‍ കുട്ടി റഹ്മാനി, ശാഫി ഒറ്റുവയല്‍, നാസര്‍ ഹാജി, മാനു അത്തിപ്പാളി, ഹനീഫ പെരിയശോല എന്നിവരാണ് സ്ഥിരാംഗങ്ങള്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."