HOME
DETAILS

സഊദി സന്ദര്‍ശക വിസയില്‍ ഫീസിളവ് ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ക്ക് മാത്രം

  
backup
May 03 2018 | 08:05 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%b8%e0%b4%a8%e0%b5%8d%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b6%e0%b4%95-%e0%b4%b5%e0%b4%bf%e0%b4%b8%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d

 

റിയാദ്: സഊദിയിലേക്കുള്ള സന്ദര്‍ശക വിസയില്‍ ഇളവ് വരുത്തിയത് ഇന്ത്യയടക്കം ചുരുക്കം രാജ്യങ്ങള്‍ക്ക് മാത്രം . ഷെന്‍കന്‍ വിസ പ്രാബല്യത്തിലുള്ള യൂറോപ്യന്‍ രാജ്യങ്ങളുടെ ഗണത്തിലേക്ക് ഉള്‍പ്പെടുത്തിയാണ് ഇന്ത്യയെയും വിസ ഫീസിളവ് നല്‍കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.

അതിനാല്‍ തന്നെ പാകിസ്ഥാന്‍ അടക്കമുള്ള ചില രാജ്യങ്ങള്‍ക്ക് നിലവില്‍ അനുവദിക്കപ്പെട്ട വിസ ഫീസിളവ് ലഭ്യമായിട്ടില്ല. ഇത്തരം രാജ്യങ്ങളുടെ കാര്യം പിന്നീട് പരിഗണിക്കുമെന്ന് സഊദി വിദേശ കാര്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ പറഞ്ഞതായി സഊദി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

കഴിഞ്ഞ ദിവസം സഊദി ഭരണാധികാരി സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് ഇത് സംബന്ധിച്ച തീരുമാനം കൈകൊണ്ടത്. ഇന്ത്യയടക്കം ചില രാജ്യങ്ങള്‍ക്ക് സന്ദര്‍ശന വിസ ഫീസിളവ് നല്‍കാനായിരുന്നു തീരുമാനം. ഇതനുസരിച്ചാണ് ഇന്ത്യയില്‍ നിന്നുള്ള സഊദി സന്ദര്‍ശക വിസക്ക് ഫീസിളവ് അനുവദിക്കപ്പെട്ടത്.

ഫീസിളവ് ഏറ്റവും ആഹ്ലാദം നല്‍കുന്നത് സഊദിയിലെ ഇന്ത്യന്‍ തൊഴിലാളികള്‍ക്കാണ്. രാജ്യത്തെ പ്രധാന നിയമങ്ങള്‍ മൂലം വര്‍ഷങ്ങളായി കുടുംബ സമേതം കഴിഞ്ഞിരുന്നവര്‍ പോലും ഗത്യന്തരമില്ലാതെ കുടുംബങ്ങളെ നാട്ടിലേക്ക് പറഞ്ഞയച്ചവര്‍ക്ക് ഇത് തെല്ലൊരാശ്വാസമായിരിക്കുകയാണ്.

വേണ്ടി വന്നാല്‍ ചുരുങ്ങിയ ചിലവില്‍ കുടുംങ്ങളെ സന്ദര്‍ശക വിസയില്‍ കൊണ്ട് വരാന്‍ പട്ടുമെന്നത് ഇന്ത്യക്കാരില്‍ ആഹ്ലാദം പകരുകയാണ്. ആദ്യ ഘട്ടത്തില്‍ വെറും ആറായിരം ഇന്ത്യന്‍ രൂപ മാത്രമായിരുന്നു. ഇതാണ് 2016 ഒക്ടോബര്‍ മുതല്‍ 45000 ആക്കി ഉയര്‍ത്തിരുന്നത്. അതെ തുടര്‍ന്ന് രാജ്യത്തേക്കുള്ള സന്ദര്‍ശകരില്‍ ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിരുന്നത്.മുന്‍കാലങ്ങളെ അപേക്ഷിച്ചു ഇരുപത് ശതമാനത്തിലധികം കുറവാണ് രേഖപ്പെടുത്തിയത്.

വിസ നിരക്ക് കൂടിയതോടെ 2016 നെ അപേക്ഷിച്ച് 20 ശതമാനം മാത്രമായിരുന്നു വിസ സ്റ്റാമ്പിങ്. ഇതാകാം പുതിയ നിരക്ക് മാറ്റത്തിന് കാരണമെന്നാണ് സൂചന. മാത്രമല്ല, ഫാമിലി ലെവി കൂടി വന്നതോടെ കുടുംബങ്ങള്‍ ഒന്നടങ്കം നാട് പിടിക്കാന്‍ തുടങ്ങിയതോടെ റിയല്‍ എസ്റ്റേറ്റ് അടക്കം പ്രദേശിക വിപണിയിലെ പ്രതിസന്ധി ഉയര്‍ന്നതോടെ താത്കാലികാശ്വാസം ലഭിക്കുമെന്ന കണക്കുകൂട്ടലും പിന്നിലുണ്ടെന്നാണ് കരുതുന്നത്. വിസ ഫീസ് കുറച്ചതോടെ കുടുംബങ്ങളെ നാട്ടില്‍ വിട്ടവരും അല്ലാത്തവരും പഴയപടി വിസിറ്റിംഗ് വിസ ഉപയോഗിക്കുമെന്നാണ് കരുതുന്നത്.

പുതിയ നിരക്ക് പ്രകാരം സിംഗിള്‍ വിസിറ്റ് വിസക്ക് 7500 ഇന്ത്യന്‍ രൂപയും ആറു മാസത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 10,800 രൂപയും ഒരു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 17,900 രൂപയും രണ്ടു വര്‍ഷത്തേക്കുള്ള മള്‍ട്ടിപ്പിള്‍ വിസിറ്റ് വിസക്ക് 25,500 രൂപയുമാണ് ചാര്‍ജ്. ഇന്‍ഷുറന്‍സ് അടക്കമാണ് ഈ നിരക്ക് ഈടാക്കുന്നത്. ഇന്ത്യയില്‍നിന്നുള്ള ജി.എസ്.ടി നിരക്ക് ഇതിന് പുറമെയാണ്.


 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ലിസ്റ്റില്‍ യു.എ.ഇ ഇല്ല, സ്വര്‍ണത്തിന് ഏറ്റവും വില കുറവുള്ള അഞ്ച് രാജ്യങ്ങള്‍ ഇവയാണ് 

Business
  •  an hour ago
No Image

കണ്ണൂരിൽ മെഡിക്കൽ ഷോപ്പുകാർ മരുന്ന് മാറി നൽകിയെന്ന്; എട്ടുമാസം പ്രായമുള്ള കു‍ഞ്ഞ് ​ഗുരുതരാവസ്ഥയിൽ

Kerala
  •  3 hours ago
No Image

മാനദണ്ഡം മാറിയെങ്കിലും വെട്ടിനിരത്തലൊഴിയാതെ സി.പി.എം

Kerala
  •  3 hours ago
No Image

ദുബൈയിലേക്ക് ഇന്ത്യക്കാര്‍ക്ക് രണ്ട് വര്‍ഷത്തെ വര്‍ക്ക് വിസ: എങ്ങനെ അപേക്ഷിക്കാം, യോഗ്യത, നടപടിക്രമങ്ങള്‍ അറിഞ്ഞിരിക്കാം | Dubai 2-year work visa Procedure

uae
  •  3 hours ago
No Image

ദുബായ് 2 വർഷത്തെ തൊഴിൽ വിസ: എങ്ങനെ അപേക്ഷിക്കാം, ആർക്കാണ് യോഗ്യത? 2025 പുതിയ മാറ്റങ്ങൾ

uae
  •  3 hours ago
No Image

ജ്യോത്സ്യനെ ഹണിട്രാപ്പില്‍ കുരുക്കി, യുവതിയോടൊപ്പം നഗ്നനാക്കി നിര്‍ത്തി ഫോട്ടോയെടുത്ത് ബ്ലാക്ക്‌മെയില്‍; രണ്ടു പേര്‍ അറസ്റ്റില്‍ 

Kerala
  •  3 hours ago
No Image

ഒറ്റക്കുതിപ്പില്‍ പുതു റെക്കോര്‍ഡിട്ട് സ്വര്‍ണം; പവന്‍ വില 65,000ത്തിന് തൊട്ടരികെ

Business
  •  4 hours ago
No Image

ലോകത്തിലെ ഏറ്റവും വലിയ ഡ്രോൺ ലൈറ്റ് ഷോ അബുദാബിയിൽ! കിംബൽ മസ്‌കിന്റെ നോവ സ്കൈയും അനലോഗുമായും ചേർന്ന് പരിപാടി സംഘടിപ്പിക്കും

uae
  •  4 hours ago
No Image

രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ വ്യത്യാസം; യു.എ.ഇയിലെ സ്വര്‍ണ, ഇന്ധന നിരക്കുകളും അറിയാം | UAE Market Today

Economy
  •  5 hours ago
No Image

ട്രെയിന്‍ റാഞ്ചല്‍: മുഴുവന്‍ ബന്ദികളേയും മോചിപ്പിച്ചെന്ന് പാക് സൈന്യം

International
  •  5 hours ago