സഊദിയില്‍ വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍
ജിദ്ദ: വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന നൂറുക്കണക്കിനു സ്വകാര്യ സ്‌കൂളുകള്‍ അടച്ചു പൂട്ടല്‍ ഭീഷണിയില്‍. സൗകര്യമുള്ള കെട്ടിടങ്ങളിലേക്ക് മാറാന്‍ അനുവദിച്ച സമയപരിധി ഒരു മാസത്തിനുള്ളില്‍ അവസാനിക്കും.
വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന 115 സ്വകാര്യ സ്‌കൂളുകള്‍ ഈ വരുന്ന റമദാനില്‍ അടച്ചു പൂട്ടേണ്ടി വരുമെന്ന് സഊദി വിദ്യാഭ്യാസ മന്ത്രി അഹമദ് അല്‍ ഈസ പറഞ്ഞു.
സ്‌കൂളുകള്‍ മതിയായ സൗകര്യമുള്ള കെട്ടിടങ്ങളിലേക്ക് മാറണം എന്ന മന്ത്രാലയത്തിന്റെ നിര്‍ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയതാണ് കാരണം. സ്‌കൂളുകള്‍ സഊകര്യമില്ലാത്ത വാടക കെട്ടിടങ്ങളില്‍ നിന്ന് സ്‌കൂളിനായി നിര്‍മിച്ച കെട്ടിടങ്ങളിലേക്ക് മാറണമെന്ന് രണ്ട് വര്‍ഷം മുമ്പാണ് മന്ത്രാലയം നിര്‍ദേശിച്ചത്.
നിര്‍ദേശം വന്നതിനു ശേഷം 1926 സ്വകാര്യ സ്‌കൂളുകള്‍ സൗകര്യമുള്ള കെട്ടിടങ്ങളിലേക്ക് മാറിയതായി മന്ത്രി പറഞ്ഞു.
നിശ്ചയിച്ച സമയപരിധി ഒരു മാസം കൊണ്ട് അവസാനിക്കുന്ന സാഹചര്യത്തിലാണ് മന്ത്രിയുടെ മുന്നറിയിപ്പ്. അതേസമയം സ്‌കൂളുകളിലെ ഭക്ഷണശാലകള്‍ മന്ത്രാലയത്തിനു കീഴിലുള്ള കാറ്ററിംഗ് കമ്പനി തന്നെ നടത്തുമെന്നും അഹമദ് അല്‍ ഈസ പറഞ്ഞു.
ആദ്യഘട്ടത്തില്‍ അടുത്ത വര്‍ഷം അഞ്ഞൂറ് സ്‌കൂളുകളില്‍ ഭക്ഷണശാലകള്‍ ആരംഭിക്കും. നിലവില്‍ സ്‌കൂള്‍ ഭക്ഷണശാലകളില്‍ 22000ത്തിലേറെ പേര്‍ ജോലി ചെയ്യുന്നുണ്ട്. ഇതില്‍ ഭൂരിഭാഗവും വിദേശികളാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."