HOME
DETAILS

മെഡി. കോളജിലെ കാഷ് ബില്‍ ഇന്‍ഷുറന്‍സിന് തടസമാകുന്നു

  
backup
May 03 2018 | 08:05 AM

%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%95%e0%b4%be%e0%b4%b7%e0%b5%8d-%e0%b4%ac%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%87

 

ചേവായൂര്‍: മെഡിക്കല്‍ കോളജ് ആശുപത്രിയിലെ കാഷ് കൗണ്ടറില്‍ പണമടക്കുമ്പോള്‍ ലഭിക്കുന്ന കാഷ് ബില്ലിന്റെ കാര്‍ബണ്‍ കോപ്പി പല ഇന്‍ഷുറന്‍സ് കമ്പനികളും പരിഗണിക്കുന്നില്ലെന്ന് രോഗികള്‍. അപകടങ്ങളില്‍പെട്ട് ചികിത്സ തേടുമ്പോള്‍ ചെലവായ തുക ഇന്‍ഷുറന്‍സ് കമ്പനികള്‍ അനുവദിക്കണമെങ്കില്‍ ബില്ലടച്ചതിന്റെ ഒറിജിനല്‍ കോപ്പി ഹാജരാക്കണം. എന്നാല്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍നിന്ന് കാര്‍ബണ്‍ കോപ്പി മാത്രമാണ് ലഭിക്കുന്നത്. ഇതു ഹാജരാക്കുമ്പോഴാണ് ഡ്യൂപ്ലിക്കേറ്റാണെന്നു പറഞ്ഞ് പല ഇന്‍ഷുറന്‍സ് കമ്പനികളും അവഗണിക്കുന്നത്.
കംപ്യൂട്ടറില്‍നിന്നുള്ള ഒറിജിനല്‍ കാഷ്ബില്ലാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ ആവശ്യപ്പെടുന്നത്. കംപ്യൂട്ടര്‍ സ്ഥാപിച്ചിട്ടും കാഷ്‌കൗണ്ടര്‍ ഡിജിറ്റലാക്കാന്‍ അധികൃതര്‍ അലംഭാവം കാണിക്കുന്നത് അഴിമതിക്ക് കളമൊരുക്കാനാണെന്നു നേരത്തെ ആക്ഷേപമുയര്‍ന്നിരുന്നു.
അപകടത്തില്‍പെട്ട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ നിരവധി രോഗികളുടെ ചികിത്സാചെലവ് പല ഇന്‍ഷുറന്‍സ് കമ്പനികളും പരിഗണിച്ചിട്ടില്ലെന്ന് രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. മെഡിക്കല്‍ കോളജ് ആശുപത്രി കാഷ് കൗണ്ടറുകളില്‍ കംപ്യൂട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇതു പ്രയോജനപെടുത്താതെ ഇപ്പോഴും ബില്‍ബുക്കാണ് ഉപയോഗിക്കുന്നത്.
മെഡിക്കല്‍ കോളജിലെ എല്ലാ കേന്ദ്രങ്ങളിലും കംപ്യൂട്ടര്‍ സ്ഥാപിച്ച് ആശുപത്രി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഒരു സോഫ്റ്റ്‌വെയറിനു കീഴില്‍ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെയാണ് ഇക്കഴിഞ്ഞ ഏപ്രില്‍ രണ്ടിന് ആര്‍ദ്രം (ഇ-ഹോസ്പിറ്റല്‍) പദ്ധതി തുടങ്ങിയത്. രോഗികള്‍ക്ക് ഏറെ ഗുണകരമായ പദ്ധതിയുടെ പ്രത്യേകത അഴിമതിക്ക് അവസരമില്ല എന്നുള്ളതാണ്.
ആശുപത്രിയിലെ എല്ലാ സാമ്പത്തിക ഇടപാടുകളും ഒരു സോഫ്റ്റ്‌വെയറിനു കീഴിലാകുമ്പോള്‍ സാമ്പത്തിക തിരിമറികള്‍ക്കുള്ള സാധ്യത ഇല്ലാതാകും. അതിന് ആദ്യം കംപ്യൂട്ടര്‍വല്‍ക്കരിക്കേണ്ടത് കാഷ് കൗണ്ടറുകളാണ്. എന്നാല്‍ പണമിടപാടുകള്‍ക്ക് കംപ്യൂട്ടര്‍ ഉപയോഗിക്കാതെ ഇപ്പോഴും ബില്‍ബുക്ക് ഉപയോഗിക്കുന്നതില്‍ ദുരൂഹതയുണ്ടെന്നാണ് ആക്ഷേപമുയര്‍ന്നിരിക്കുന്നത്.
ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി മെഡിക്കല്‍ കോളജ് ചെസ്റ്റ് ആശുപത്രിയില്‍ രോഗികള്‍ക്ക് കംപ്യൂട്ടര്‍ ബില്ലാണ് നല്‍കുന്നത്. വികസനസമിതിക്കു കീഴിലുള്ള പ്രധാന ആശുപത്രിയിലും മാതൃ-ശിശു കേന്ദ്രത്തിലും കാഷ് കൗണ്ടറില്‍ കംപ്യൂട്ടര്‍ ഉപയോഗിക്കാത്തത് വികസനസമിതിയുടെ അറിവോടെയാണെന്നും സൂചനയുണ്ട്. ബില്‍ബുക്കില്‍ കൃത്രിമം നടന്ന നിരവധി സംഭവങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ടെന്നും ഡിജിറ്റല്‍ സംവിധാനം അനിവാര്യമാണെന്നും ജീവനക്കാരില്‍ പലരും പറയുന്നു.
സംഭവം രോഗികളുടെ നഷ്ടപരിഹാര ഇന്‍ഷുറന്‍സിനെപോലും ബാധിച്ചത് ഗൗരവത്തോടെ കാണണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. കാഷ് കൗണ്ടറുകളിലെല്ലാം കംപ്യൂട്ടര്‍ സ്ഥാപിച്ച സാഹചര്യത്തില്‍ വികസനസമിതി സെക്രട്ടറി കൂടിയായ മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പലിന്റെ നിര്‍ദേശം മാത്രം മതി പദ്ധതി നടപ്പാക്കാന്‍. ഈ നിര്‍ദേശത്തിനായി കാത്തിരിക്കുകയാണു രോഗികളും ജീവനക്കാരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  13 minutes ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  28 minutes ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  an hour ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  an hour ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  2 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  3 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  3 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  3 hours ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  4 hours ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  4 hours ago