പാതയോരത്തെ സഹജീവികള്‍ക്ക് ഭക്ഷണം നല്കി ദമ്പതികള്‍
പെരിന്തല്‍മണ്ണ: വിശപ്പിനാല്‍ വലയുന്ന സഹജീവികള്‍ക്ക് ഭക്ഷണപ്പൊതി നല്കി നന്മയുടെ നല്ല മാതൃകയാകുകയാണ് വെട്ടത്തൂര്‍ തേലക്കാട്ടെ യുവ ദമ്പതികളായ തുണ്ടുപറമ്പില്‍ സ്റ്റാന്‍ലിയും ജിസിയും. പെരിന്തല്‍മണ്ണ നഗരത്തില്‍ ആരോരുമില്ലാതെ ജീവിതം തള്ളിനീക്കുന്ന മുപ്പതോളം പേര്‍ക്കാണ് ഇവര്‍ ഭക്ഷണം നല്‍കുന്നത്. എല്ലാ ഞായറാഴ്ചകളിലുമായി നടത്തുന്ന ഈ പുണ്യപ്രവര്‍ത്തി കഴിഞ്ഞ അഞ്ച് വര്‍ഷമായി മുടങ്ങാതെ തുടര്‍ന്നുപോരുന്നത് ദൈവാനുഗ്രഹം കൊണ്ട് മാത്രമാണെന്ന് ഇരുവരും പറയുന്നു.
ഒരിക്കല്‍ അസുഖബാധിതാനായി മാസങ്ങളോളം സ്റ്റാന്‍ലി ചികിത്സയില്‍ കഴിഞ്ഞു. പ്രതീക്ഷിച്ചവരില്‍ നിന്നും അന്ന് വേണ്ടത്ര പരിഗണന ഉണ്ടായില്ല. എന്നാല്‍, പ്രതീക്ഷിക്കാത്ത ചിലര്‍ സഹായങ്ങള്‍ നല്കി. ജീവിതത്തിലെ പൊള്ളുന്ന യാഥാര്‍ഥ്യം തിരിച്ചറിഞ്ഞപ്പോള്‍ അസുഖം മാറിയതിനുശേഷം മറ്റുള്ളവര്‍ക്കായി എന്തെങ്കിലും സഹായങ്ങള്‍ നല്കാന് മനസില്‍ തീരുമാനിക്കുകയായിരുന്നു. ഭാര്യ ജിസി പൂര്‍ണ പിന്തുണയും നല്കി.
അഞ്ചുപേര്‍ക്ക് ഭക്ഷണപ്പൊതികള്‍ നല്‍കിയായിരുന്നു തുടക്കം. ആവശ്യക്കാര്‍ ഏറിയപ്പോള്‍ പിന്നീട് എണ്ണം കൂട്ടുകയായിരുന്നു. ലോറി ഡ്രൈവറാണ് സ്റ്റാന്‍ലി. വെട്ടത്തൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ ജീവനക്കാരിയാണ് ജിസി. മക്കളായ സിറില്‍ സ്റ്റാന്‍ലിയും ജോയല്‍ സ്റ്റാന്‍ലിയും ഇവര്‍ക്ക് കൂട്ടായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."