HOME
DETAILS
MAL
പിണറായി വിജയന് ക്രിമനലുകളുടെ മുഖ്യമന്ത്രി: എം.ടി രമേശ്
backup
June 20 2016 | 22:06 PM
കാഞ്ഞങ്ങാട്: പിണറായി വിജയന് കേരളത്തിലെ ഒരു വിഭാഗം സി.പി.എം ക്രിമനലുകളുടെ മുഖ്യമന്ത്രിയായി അധ:പതിച്ചുവെന്നു ബി.ജെ.പി സംസ്ഥാന ജന.സെക്രട്ടറി എം.ടി രമേശ് പത്രസമ്മേളനത്തില്‍ പറഞ്ഞു. താന്‍ എല്ലാവരുടെയും മുഖ്യമന്ത്രിയായിട്ടാണ് സത്യപ്രതിജ്ഞ ചെയ്തതെന്ന് പിണറായി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ തലശ്ശേരിയില്‍ ദലിത് പെണ്‍കുട്ടികളടക്കം മര്‍ദിക്കപ്പെടുകയും അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തില്‍ പിണറായി ഭരിക്കുന്നത് ഒരു വിഭാഗം സി.പി.എം ക്രിമിനലുകള്‍ക്ക് വേണ്ടിയാണ്. തലശ്ശേരി സംഭവം അടക്കമുള്ള കാര്യങ്ങള്‍ ദേശീയതലത്തില്‍ ബി.ജെ.പി ചര്‍ച്ചയാക്കുമെന്നും രമേശ് കൂട്ടിച്ചേര്‍ത്തു. പത്രസമ്മേളനത്തില്‍ ബി.ജെ.പി ജില്ലാ പ്രസിഡന്റ് അഡ്വ. ശ്രീകാന്ത്, ജന.സെക്രട്ടറി വേലായുധന് സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."