HOME
DETAILS

വിശപ്പിന്റെ പ്രയാസം അനുഭവിച്ചറിയാനുള്ള അവസരം

  
backup
June 20 2016 | 22:06 PM

%e0%b4%b5%e0%b4%bf%e0%b4%b6%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%af%e0%b4%be%e0%b4%b8%e0%b4%82-%e0%b4%85%e0%b4%a8%e0%b5%81%e0%b4%ad

പലപ്പോഴും ഭക്ഷണം അനാവശ്യമായി പാഴാക്കുന്ന കാഴ്ച കാണാന്‍ ഇടയായിട്ടുണ്ട്. അതുപോലെ തന്നെ ഒരു നേരം അല്ലെങ്കില്‍ ഒരു ദിവസം ഭക്ഷണം കിട്ടാതെ വരുമ്പോഴുണ്ടാകുന്ന പ്രയാസം അനുഭവിക്കുന്നവരെ കാണാന്‍ ഇടയായിട്ടുണ്ട്. ഈ രണ്ട് അനുഭവങ്ങളുടെയും ഗൗരവം മനസിലാക്കി തരുന്ന ഒന്നായിട്ടാണ് റമദാനിലെ വ്രതത്തെ എനിക്ക് അനുഭവപ്പെട്ടിരിക്കുന്നത്.
ഭക്ഷണത്തിന്റെ വില മനസിലാക്കുന്നതിനൊപ്പം വിശപ്പിന്റെ പ്രയാസം അനുഭവിച്ചറിയാനുള്ള ഒരു അവസരം. മറ്റൊരാളുടെ വേദന അല്ലെങ്കില്‍ പ്രയാസം അത് തന്റെ ജിവിതത്തിന് ബാധകമല്ലെന്ന് കരുതി ജീവിക്കുമ്പോള്‍ ഒരു ഓര്‍മ്മപ്പെടുത്തലായിട്ടാണ് റമദാന്‍ എത്തുന്നത്. ഭക്ഷണം സജ്ജമായിരിക്കെ അത് വേണ്ടെന്ന് വച്ച്  നന്മ മാത്രം ഉദ്ദേശിച്ച് സല്‍ചിന്തകളില്‍ മുഴുകി പകല്‍ മുഴുവന്‍ തള്ളിനീക്കുമ്പോള്‍ വിശക്കുന്നവനോടുള്ള ഐക്യദാര്‍ഢ്യത്തിന് പുതിയൊരു മാനം ലഭിക്കുകയാണ്.
ഒരു സ്വയം വിലയിരുത്തലിനുള്ള അവസരമായിട്ടാണ് റമദാന്‍ മാസത്തെ കാണേണ്ടത്. മനസിന്റെ ശുദ്ധീകരണം എന്ന ബൃഹത് സന്ദേശമാണ് എല്ലാ മതങ്ങളും വൃതത്തിലൂടെ ആഹ്വാനം ചെയ്യുന്നത്. ഹിന്ദുക്കള്‍ ശബരിമലയില്‍ പോകുന്നതിന് മുമ്പ് വ്രതം അനുഷ്ഠിക്കുന്നതും ക്രിസ്തുമത വിശ്വാസികള്‍ അവരുടേതായ രീതിയല്‍ വ്രതം അനുഷ്ഠിക്കുന്നതും മനസിന്റെ ശുദ്ധീകരണം എന്ന ലക്ഷ്യത്തിന് വേണ്ടിയാണ്. അല്ലാതെ വെറുതെ പട്ടിണി കിടക്കുകയോ ഭക്ഷണം വേണ്ടെന്ന് വെയ്ക്കുകയോ ചെയ്യുന്നതില്‍ അര്‍ഥമില്ല.
വ്രതം അനുഷ്ഠിക്കുമ്പോള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നത് മാനസികമായ ഒരു ശുദ്ധീകരണമാണ്. റമദാനിലെ വൃതവുമായി ബന്ധപ്പെട്ട് പുണ്യപ്രവര്‍ത്തികളുടെ ഒരു നിര തന്നെയാണ് അനുഭവപ്പെടുന്നത്. ഒപ്പം ഒരു സാഹോദര്യബന്ധത്തിന്റെ വലിയൊരു സന്ദേശവും. ഇഫ്ത്താര്‍ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ നിരവധി തവണ അവസരം ലഭിച്ചിട്ടുണ്ട്.
എല്ലാ വിഭാഗം ജനങ്ങളെയും ഒരുമിപ്പിച്ചുകൊണ്ടുള്ള ഇഫ്ത്താര്‍ ചടങ്ങുകള്‍ വലിയൊരു മതസൗഹാര്‍ദ്ദത്തിന്റെ വേദികളായിട്ടാണ് അനുഭവപ്പെട്ടത്. മറ്റ് ആവശ്യങ്ങള്‍ക്കായി ഒരുമിച്ച് കൂടുമ്പോഴുള്ള സദസ്സില്‍ നിന്ന് റമദാന്റെ സംഗമത്തെ വ്യത്യസ്തമാക്കുന്നത് ഭക്ഷണം ഉപേക്ഷിച്ച ശേഷം സായാഹ്നത്തില്‍ അത് കഴിക്കാനായി ഒരുമിച്ച് കൂടുമ്പോഴുള്ള സന്തോഷവും സാഹോദര്യവുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി കേസ് വീണ്ടും ചർച്ചയാകുന്നു; സി.പി.എം-ബി.ജെ.പി ഒത്തുകളിയെന്ന് പ്രതിപക്ഷം

Kerala
  •  2 months ago
No Image

ഗുജറാത്തില്‍ 5,000 കോടിയുടെ വന്‍ ലഹരിവേട്ട; പിടികൂടിയത് 518 കിലോ കൊക്കൈന്‍ 

National
  •  2 months ago
No Image

യുഎഇയിൽ കണ്ടു വരുന്ന വിഷ സസ്യങ്ങളുടെ പട്ടിക; എക്സ്പോഷർ ഉണ്ടായാൽ എന്തുചെയ്യണമെന്ന് അറിയാം

uae
  •  2 months ago
No Image

വനിതാ ടി20 ലോകകപ്പില്‍ ഇന്ത്യൻ പ്രതീക്ഷകൾക്ക് തിരിച്ചടി; ഓസീസിനോട് തോൽവി

Cricket
  •  2 months ago
No Image

തായ്‌ലന്‍ഡില്‍ നിന്ന് എത്തിച്ച 518 കിലോഗ്രാം കൊക്കെയിന്‍ പിടികൂടി

National
  •  2 months ago
No Image

അഞ്ച് ദിവസം കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ് 

Kerala
  •  2 months ago
No Image

മദ്രസകള്‍ അടച്ച് പൂട്ടാനുള്ള കേന്ദ്ര നീക്കം; പ്രതികരണത്തിനില്ലെന്ന് കേന്ദ്ര മന്ത്രി ജോര്‍ജ് കുര്യന്‍

Kerala
  •  2 months ago
No Image

ഗ്ലോബൽ വില്ലേജിൽ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; 25 ദിർഹം മുതൽ പ്രവേശന ഫീസ്

uae
  •  2 months ago
No Image

കുട്ടികളുടെ ഖുർആൻ പാരായണ മത്സരമൊരുക്കി അൽ ഖുദ്‌ ഹൈദർ അലി തങ്ങൾ മദ്രസ്സ

oman
  •  2 months ago
No Image

ലഹരിപ്പാര്‍ട്ടി കേസില്‍ കുറച്ചുപേരെക്കൂടി ചോദ്യം ചെയ്യാനുണ്ടെന്ന് കമ്മീഷണര്‍

Kerala
  •  2 months ago