അന്യസംസ്ഥാന തൊഴിലാളികള്‍ ജില്ലയില്‍ മാത്രം നാലുലക്ഷത്തിലധികമെന്ന് കണ്ടെത്തല്‍
പാലക്കാട്: ജില്ലയില്‍ മാത്രം നാലുലക്ഷത്തിന് പുറത്ത് അന്യസംസ്ഥാന തൊഴിലാളികളുണ്ടെന്ന് കണ്ടെത്തല്‍. മറ്റു സംസ്ഥാനങ്ങളിലേക്ക് പ്രതിമാസം ഒഴുകുന്നത് കോടികള്‍. മറുനാടന്‍ തൊഴിലാളികളുടെ കുത്തൊഴുക്ക് ദിനംപ്രതി വര്‍ധിച്ചുവരികയാണെന്നും കേരളത്തിന്റെ തൊഴില്‍മേഖലയില്‍ 60 ശതമാനത്തോളം ഇവര്‍ കൈയടക്കി കഴിഞ്ഞെു. ദേശീയ സൂരക്ഷയുമായി ബന്ധപ്പെട്ട് കേന്ദ്ര ഏജന്‍സി നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം പുറത്തുവന്നതെന്നാണ് സൂചന.
കേരളത്തില്‍ 40 ലക്ഷത്തിനു പുറത്ത് അന്യസംസ്ഥാന തൊഴിലാളികള്‍ ഇപ്പോള്‍ ജോലി ചെയ്യുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഹോട്ടലുകള്‍, പാറമടകള്‍, ചൂളകള്‍, നിര്‍മാണമേഖലകള്‍ എന്നിവിടങ്ങളിലും കാര്‍ഷികവൃത്തിയിലും വരെ അന്യസംസ്ഥാന തൊഴിലാളികളുടെ ആധിപത്യമാണുള്ളത്.
സര്‍ക്കാര്‍ ഇതര തൊഴില്‍ മേഖലകളുടെ പൂര്‍ണനിയന്ത്രണം ഇവരിലാണെന്നുള്ള സ്ഥിതിയിലാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. ബംഗാളികള്‍ക്കൊപ്പം കല്‍ക്കത്ത വഴി കടക്കുന്ന ബംഗ്ലാദേശികളും ഇവിടെ സുഖമായി കഴിയുന്നുണ്ടെന്നാണ് വ്യക്തമാകുന്നത്. മറ്റൊരു സംസ്ഥാനത്തേക്കുമില്ലാത്ത രീതിയിലാണ് കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികളുടെ കുത്തൊഴുക്ക്.
കേരളത്തില്‍ ഏറ്റവുമധികം അന്യസംസ്ഥാന തൊഴിലാളികളുള്ളത് എറണാകുളത്താണ്. ഇത് എട്ടുലക്ഷത്തിനു പുറത്തുവരുമെന്നാണ് പറയുന്നത്. തൃശൂര്‍, മലപ്പുറം, കൊല്ലം, കണ്ണൂര്‍ ജില്ലകളിലും അന്യസംസ്ഥാനക്കാരുടെ കുത്തൊഴുക്കാണ്. തൊഴില്‍ വകുപ്പിനോ പൊലിസിനോ ഇവരെക്കുറിച്ച് ഒന്നുമറിയില്ല. ഇവരുടെ വരവും പോക്കും നിര്‍ബാധം തുടരുകയാണ്.
ആഴ്ചയില്‍ ഏറ്റവും ചുരുങ്ങിയത് 1500 തൊഴിലാളികളെങ്കിലും അന്യസംസ്ഥാനത്തുനിന്നും കേരളത്തില്‍ എത്തുന്നുണ്ടെന്നാണ് കണക്ക്. 2013-ല്‍ കേരളത്തിലുള്ള അന്യസംസ്ഥാനക്കാരുടെ എണ്ണം 25 ലക്ഷമാണ്. വര്‍ഷത്തില്‍ 17,500 കോടി രൂപ അന്യസംസ്ഥാനക്കാര്‍ വീടുകളിലേക്ക് അയയ്ക്കുന്നതായാണ് കണക്കുകള്‍. 2023 ആകുന്നതോടെ 45 ലക്ഷം തൊഴിലാളികള്‍ ഉണ്ടാകുമെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ പുതിയ റിപ്പോര്‍ട്ട് പ്രകാരം ആറുമാസത്തിനകം 3700 കോടി രൂപയാണ് അന്യസംസ്ഥാനത്തേക്ക് കേരളത്തില്‍നിന്നും പോകുന്നത്.
അന്യസംസ്ഥാന തൊഴിലാളികള്‍ കേരളത്തിന്റെ ആഭ്യന്തര സുരക്ഷയ്ക്കുതന്നെ ഭീഷണിയായ സാഹചര്യമാണ് ഇപ്പോഴുള്ളത്.
ജിഷ വധം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ ഇതിലേക്കാണ് വിരല്‍ചൂണ്ടുന്നത്. അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് പോലീസ് ഉള്‍പ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങള്‍ക്ക് ഒരു വിവരവുമില്ലെന്നുള്ളതാണ് യാഥാര്‍ഥ്യം.
ഇവര്‍ ആര്‍ക്കൊപ്പമാണ് ജോലി ചെയ്യുന്നതെന്നോ എവിടെ താമസിക്കുന്നുവെന്നോ എന്നതടക്കമുള്ള ഒരു കാര്യവും ബന്ധപ്പെട്ട ഒരാള്‍ക്കും അറിയാത്ത സ്ഥിതിയാണ്. ജിഷ വധം ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങള്‍ അന്യസംസ്ഥാന തൊഴിലാളികളെക്കുറിച്ച് വ്യക്തമായ അവബോധം ഉണ്ടാകേണ്ട സാഹചര്യത്തിലേക്കാണ് വിരല്‍ചൂണ്ടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."