നോമ്പിന്റെ ആത്മാവ് നേടാന്‍
വിശുദ്ധ റമദാനിന്റെ ദിനരാത്രങ്ങള്‍ കടന്നുപോകവെ അന്തസത്ത ഉള്‍ക്കൊണ്ടുകൊണ്ട് തന്നെയാണോ തന്റെ വ്രതാനുഷ്ഠാനം നടക്കുന്നത് എന്ന് ആത്മപരിശോധന നടത്താന്‍ ഓരോ വിശ്വാസിക്കും ബാധ്യതയുണ്ട്. ത്യാഗത്തിന്റെ മനസ് ഉണ്ടാകുന്ന ഘട്ടത്തില്‍ മാത്രമേ ആരാധനകളുടെ അന്തസത്ത നേടാനാകൂ. തന്റെ സമയവും സമ്പത്തും അല്ലാഹുവിന്റെ ഇഷ്ടത്തിനൊത്ത് ചെലവഴിക്കാന്‍ കല്‍പിക്കപ്പെട്ടവനാണ് വിശ്വാസി.
വിഷമിക്കുന്ന വിഷമതകള്‍ അറിയാനും അതിന് പരിഹാരം ഉണ്ടാക്കുന്നതിലേക്ക് വിശ്വാസികളെ പ്രോത്സാഹിപ്പിക്കാനും വേണ്ടിയാണ് റമദാന്‍ അല്ലാഹു കനിഞ്ഞേകിയത്. സഹജീവികളുടെ വിഷമതകള്‍ അറിയുന്ന മനസ് ഉണ്ടാക്കുക എന്നതാണ് നോമ്പിനെ കൊണ്ട് അല്ലാഹു ലക്ഷ്യമാക്കുന്ന നിരവധി കാര്യങ്ങളില്‍ ഒന്ന്. സഹജീവികളുടെ ദുരിതങ്ങള്‍ കണ്ടിട്ടും കണ്ടില്ലെന്ന് നടിക്കുന്നവരാണ് ഇന്നധികവും. പാവങ്ങളുടെ വേദന അറിയാനുള്ള അവസ്ഥ ഇല്ലാത്തതിനാലാണ് അത്തരക്കാരെ പലരും അവഗണിക്കുന്നത്.
അല്ലാഹു നല്‍കിയ അനുഗ്രഹങ്ങള്‍ അവന്റെ ഇഷ്ടത്തിനുസരിച്ച് ചെലവഴിക്കണമെന്നും അത്തരക്കാര്‍ക്ക് മാത്രമേ ഉന്നത വിജയം നേടാകൂ എന്നുമാണ് ഖുര്‍ആന്‍ വിശ്വാസികള്‍ക്ക് നല്‍കുന്ന പാഠം. 'അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുന്നവരെ ഉപമിക്കാവുന്നത് ഒരു ധാന്യമണിയോടാകുന്നു. അത് ഏഴ് കതിരുകള്‍ ഉല്‍പാദിപ്പിച്ചു. ഓരോ കതിരിലും നൂറ് ധാന്യമണിയും. അല്ലാഹു താന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ഇരട്ടിയായി നല്‍കുന്നു. അല്ലാഹു വിപുലമായ കഴിവുകളുള്ളവനും (എല്ലാം) അറിയുന്നവനുമാണ്.അല്ലാഹുവിന്റെ മാര്‍ഗത്തില്‍ തങ്ങളുടെ ധനം ചെലവഴിക്കുകയും എന്നിട്ടതിനെ തുടര്‍ന്ന്, ചെലവ് ചെയ്തത് എടുത്തുപറയുകയോ ശല്യപ്പെടുത്തുകയോ ചെയ്യാതിരിക്കുകയും ചെയ്യുന്നവര്‍ ആരോ അവര്‍ക്ക് തങ്ങളുടെ രക്ഷിതാവിങ്കല്‍ അവര്‍ അര്‍ഹിക്കുന്ന പ്രതിഫലമുണ്ടായിരിക്കും. അവര്‍ക്ക് യാതൊന്നും ഭയപ്പെടേണ്ടതില്ല. അവര്‍ ദുഃഖിക്കേണ്ടി വരികയുമില്ല.(അല്‍ബഖറ 261, 262).
ഇസ്‌ലാമിലെ മുഴുവന്‍ അനുഷ്ഠാനമുറകളും ജീവിതവിശുദ്ധി എന്ന ലക്ഷ്യം ഉള്‍കൊള്ളുന്നവയാണ്. മതകര്‍മങ്ങള്‍ അനുഷ്ഠിക്കുന്നയാളുടെ ജീവിതം അവ വഴി വിശുദ്ധമായിത്തീരണമെന്നാണ് ഇസ്‌ലാം ആഗ്രഹിക്കുന്നത്. ഇസ്‌ലാമിക കര്‍മങ്ങള്‍ മുഴുവന്‍ പ്രപഞ്ചനാഥനുള്ള നിഷ്‌കളങ്കമായ ആരാധനകളാണ്. റമദാന്‍ വ്രതം നിര്‍ബന്ധമാക്കിക്കൊണ്ട് അവതരിപ്പിക്കപ്പെട്ട ഖുര്‍ആന്‍ സൂക്തത്തില്‍ തന്നെ ജീവിത വിശുദ്ധിയാണ് ലക്ഷ്യമെന്നും സൂചിപ്പിച്ചിട്ടുണ്ട് (2: 183).
ആരാധനാകര്‍മങ്ങള്‍ പ്രപഞ്ചരക്ഷിതാവ് നിഷ്‌കര്‍ഷിച്ചിരിക്കുന്നത് മനുഷ്യന്റെ ജീവിതം വിശുദ്ധമാക്കാനാണെന്ന് ചുരുക്കം. കര്‍മങ്ങള്‍ അനുഷ്ഠിച്ചിട്ടും ഒരാളുടെ ജീവിതം നന്നാകുന്നില്ലെങ്കില്‍ അയാള്‍ യഥാര്‍ഥ രീതിയിലല്ല കര്‍മങ്ങള്‍ ചെയ്യുന്നത് എന്നാണര്‍ഥം.
റമദാനിന്റെ ദിനരാത്രങ്ങള്‍ നമ്മില്‍നിന്നും കഴിഞ്ഞ്‌പോകുന്നതിനനുസരിച്ച് അല്ലാഹുവിന്റെ നാം നേടേണ്ട പുരോഗതി നേടിയോ എന്ന് ആത്മവിചാരണ ചെയ്യണം. സമൂഹത്തിലെ അവഗണിക്കപ്പെടുന്നവരുടെ നൊമ്പരം കേള്‍ക്കാനുള്ള ഖല്‍ബ് ഉണ്ടാകല്‍ ഏറ്റവും പ്രധാനമാണെന്ന് നാം തിരിച്ചറിയണം. നമ്മുടെ ഹൃദയം തെളിയാനും ജീവിതവിശുദ്ധി നേടാനും ഇത് നിമിത്തമാകും. അല്ലാഹു തൗഫീഖ് ചെയ്യട്ടെ, ആമീന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."