ലോക നന്മക്കും ആത്മ വിശുദ്ധിക്കുമായുള്ള വ്രതം
ഇസ്ലാം മത വിശ്വാസമനുസരിച്ചു ഏറ്റവും പുണ്യം നിറഞ്ഞ നാളുകളാണ് റമ്ദാന്‍ മാസത്തിലേത്.
ലോകത്തിലെ 100 കോടിയോളം, വരുന്ന ഇസ്ലാം മത വിശ്വാസികള്‍ ലോക നന്മക്കായി ഈ മാസം ചെലവിടുന്നു.
പ്രഭാതം മുതല്‍ പ്രദോശം വരെ അഥവാ സൂര്യോദയം മുതല്‍ സൂര്യാസ്തമയം വരെ ഉപവാസമനുഷ്ഠിച് പ്രാര്‍ഥനകളിലും ദാനധര്‍മ്മാദികളിലും ദൈവഹിത പ്രവര്‍ത്തികളിലും മുഴുകി ലോക നന്മക്കായി പ്രവര്‍ത്തിക്കുന്ന ഈ ജനവിഭാഗത്തിന്റെ ത്യാഗം മഹത്തരം തന്നെയാണ്.
ഈ തിരിച്ചറിവാകാം പലപ്പോഴും ഇസ്ലാം മത വിശ്വാസികള്‍ അല്ലാത്തവര്‍ പോലും റമദാന് വ്രതം അനുഷ്ഠിച്ച് ഇവരോട് ഐക്യം പ്രഖ്യാപിക്കുന്നത്. മനുഷ്യകുലം വിവിധ കോണുകളില്‍ നിന്നും വലിയ വെല്ലുവിളികള്‍ നേരിടുന്ന കാലഘട്ടത്തിലാണ് നാം ഇന്ന് ജീവിക്കുന്നത്. അസുഖങ്ങളും കലാപങ്ങളും യുദ്ധങ്ങളും ദുരന്തങ്ങളും മനുഷ്യന്റെ നിലനില്‍പ്പിനു നേരേ വെല്ലുവിളികള്‍ ഉയര്‍ത്തുകയാണ്. ഇത്തരം വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ ഈ ജനത നടത്തുന്ന വ്രതാനുഷ്ഠാനങ്ങള്‍ നമുക്ക് കരുത്താകട്ടെ എന്നാശംസിക്കുന്നു.
ലോക നന്മക്കും സ്വന്തം ആത്മ വിശുദ്ദിക്കുമായി തീവ്ര വ്രതാനുഷ്ഠാനങ്ങളിലൂടെ സ്വയം സജരാകുന്ന മുഴുവന്‍ റമദാന്
വ്രതാനുഷ്ഠര്ക്കും മുഴുവന്‍ നന്മകളും നേരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."