HOME
DETAILS
MAL
കണ്ണൂരില്‍ അഭിഭാഷകന്റെ ഓഫിസ് തകര്‍ത്തു
backup
June 21 2016 | 20:06 PM
കണ്ണൂര്‍: കോണ്‍ഗ്രസ് അനുകൂല അഭിഭാഷ സംഘടനാ നേതാവും ജില്ലയിലെ പ്രമുഖ അഭിഭാഷകനുമായ ടി.പി ഹരീന്ദ്രന്റെ താണയിലെ ഓഫിസ് ഒരു സംഘമാളുകള്‍ അക്രമിച്ചുതകര്ത്തു. ഇന്നലെ രാത്രി പത്തുമണിയോടെയാണ് സംഭവം. താണ- ധനലക്ഷ്മി ആശുപത്രി റോഡിലെ ഓഫിസ് കെട്ടിടത്തിന്റെ താഴത്തെ നിലയാണ് അക്രമിക്കപ്പെട്ടത്. കല്ലുകൊണ്ട് മുന്‍വശത്തെ ജനല്‍ചില്ലുകള്‍ എറിഞ്ഞു തകര്‍ത്തു. അക്രമസമയത്ത് ഹരീന്ദ്രന്‍ ഓഫിസിലുണ്ടായിരുന്നു. ഇദ്ദേഹം പുറത്തിറങ്ങുമ്പോഴെക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടു.
കഴിഞ്ഞ നിയമസഭാതെരഞ്ഞെടുപ്പില്‍ യു.ഡി. എഫ് ധര്മ്മടംമണ്ഡലം സ്ഥാനാര്‍ഥി മമ്പറം ദിവാകരന്റെ ചീഫ് ഇലക്ഷന് ഏജന്റായിരുന്നു ഹരീന്ദ്രന്‍. കണ്ണൂര്‍ ടൗണ്‍ പൊലിസ് സ്ഥലത്തെത്തി അന്വേഷണമാരംഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."