പുരാവസ്തുക്കളുടെ പ്രദര്‍ശനം ശ്രദ്ധേയമായി
പറവൂര്‍: കെടാമംഗലം ഗവ. എല്‍.പി സ്‌ക്കൂള്‍ ശതാബ്ദി ആഘോഷങ്ങളുടെ സമാപനത്തിന്റെ ഭാഗമായി ഒരുക്കിയ പുരാവസ്തുക്കളുടെ പ്രദര്‍ശനം നാട്ടുകാരിലും വിദ്യാര്‍ത്ഥികള്‍ക്കും കൗതുക കാഴ്ച്ചയായി. സ്‌ക്കൂളിലെ പൂര്‍വ വിദ്യാര്‍ഥിയും അധ്യാപകനും പൊതുപ്രവര്‍ത്തകനുമായ കൊച്ചുമാസ്റ്ററിന്റെ കൈവശമുള്ള പഴയകാല ഇലക്ട്രിക്, ഇലക്ട്രോണിക്‌സ് വസ്തുക്കളും കീ കൊടുക്കുന്നതും അല്ലാത്തതുമായ വിവിധതരം ക്ലൊക്കുകള്‍, ആദ്യകാല ടെലിഫോണ്‍, വാല്‍വ് സിസ്റ്റം റേഡിയോ, ഗ്രാമഫോണ്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ട്. മുന്‍ കെ.എസ്.എഫ്.ഇ ചെയര്‍മാനും എറണാകുളം റിലീജിയന്‍സ് സ്റ്റാമ്പ് എക്‌സ്‌ചേഞ്ച് ക്ലബ് പ്രസിഡന്റുമായ മാണി വിതയത്തിലിന്റെ ശേഖരണത്തിലുള്ള ഇന്ത്യക്കു സ്വാതന്ത്ര്യം ലഭിക്കുന്നതിന് മുമ്പേ മുതലുള്ള പലതരം സ്റ്റാമ്പുകളും വിവിധ രാജ്യങ്ങളുടെ ഏറ്റവും പഴക്കമേറിയ ക്രിസ്തുഗാന്ധി സ്റ്റാമ്പുകളും കറന്‍സികളും പ്രദര്‍ശനത്തിന് മാറ്റുകൂട്ടുന്നു.
കൂടാതെ കൊച്ചി രാജ കുടുംബത്തിലെ ഇളയ രാജയുടെ കൈപ്പടയിലുള്ള ഏതാനും കുറിപ്പുകളും പ്രദര്‍ശനത്തിലുണ്ടായിരുന്നു. വൈകിട്ട് നടന്ന സ്‌ക്കൂള്‍ വാര്‍ഷിക സമ്മേളനം ഏഴിക്കര പഞ്ചായത്ത് പ്രസിഡന്റ് ഗീത പ്രതാപന്റെ അധ്യക്ഷതയില്‍ സംഗീതജ്ഞന്‍ വി.കെ ശശിധരന്‍ ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."