HOME
DETAILS
MAL
മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യന്‍ സ്ഥാനം താഴോട്ടേക്ക്
backup
May 03 2018 | 19:05 PM
പാരീസ്: മാധ്യമ സ്വാതന്ത്ര്യത്തില്‍ ഇന്ത്യയുടെ സ്ഥാനം താഴോട്ടേക്ക്. ലോക മാധ്യമ സ്വാതന്ത്ര്യദിനമായ ഏപ്രില്‍ മൂന്നിനോടനുബന്ധിച്ച് വേള്‍ഡ് പ്രസ് ഫ്രീഡം പുറത്തിറക്കിയ സൂചിക അനുസരിച്ച് 180 രാജ്യങ്ങളില്‍ ഇന്ത്യയുടെ സ്ഥാനം 138 ആയി താഴ്ന്നു. 2017ല്‍ 136 ാം സ്ഥാനത്തായ ഇന്ത്യ 2016ല്‍ 133ാം സ്ഥാനത്തായിരുന്നു.
ഇന്ത്യയില്‍ മാധ്യമ സ്വാതന്ത്ര്യം കുറഞ്ഞുവെന്നും 2018ല്‍ നാല് മാസത്തിനിടെ മൂന്ന് മാധ്യമ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടുവെന്നും മാധ്യമ നിരീക്ഷക സംഘമായ ഹൂട്ട് പറഞ്ഞു.
13 മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ ഇക്കാലയളവില്‍ ആക്രമണങ്ങള്‍ നടന്നു. 2017ല്‍ 47 ആക്രമണങ്ങളാണ് നടന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."