കൊക്കകോളക്കെതിരേ കേസ്: വക്കീല്‍ ഫീസായി, ഇനി നിയമ യുദ്ധം
പാലക്കാട് : പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്കെതിരേയുള്ള നിയമയുദ്ധം ശക്തിപ്പെടുത്താന്‍ ഒരുങ്ങുകയാണ് പെരുമാട്ടി ഗ്രാമപഞ്ചായത്ത്. തനത് ഫണ്ട് ഉപയോഗിച്ച് സുപ്രിം കോടതിയില്‍ കേസ് നടത്താന്‍ തീരുമാനിച്ചു.
പഞ്ചായത്ത് ഡയറക്ടരുടെ അനുമതി ലഭിച്ചതോടെയാണ് ഗ്രാമപഞ്ചായത്ത് ബഹുരാഷ്ട്ര ഭീമനെതിരേ നിയമപോരാട്ടം തുടരാന്‍ തീരുമാനിച്ചത്. ഇതിന് വേണ്ടി തനത് ഫണ്ടില്‍ നിന്നും രണ്ട് ലക്ഷം രൂപ ചെലവഴിക്കാനാണ് അനുമതി കിട്ടിയിട്ടുള്ളത.് ഗ്രാമപഞ്ചായത്തുകള്‍ക്ക് കേസ് നടത്താന്‍ 3000 രൂപ ചെലവഴിക്കാനാണ് അനുവാദം ലഭിച്ചിട്ടുള്ളത്.
കേസ് നടത്താനും വക്കീല്‍ ഫീസ് നല്‍കാനും കൂടുതല്‍ തുക അനുവദിക്കാന്‍ പഞ്ചായത്ത് മുന്‍ സര്‍ക്കാരുകള്‍ക്ക് നിവേദനം നല്‍കിയെങ്കിലും അനുമതി നല്‍കിയില്ല. ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ ചിറ്റൂര്‍ എം. എല്‍. എ കെ. കൃഷ്ണന്‍കുട്ടി ഇടപെട്ടതിനെ തുടര്‍ന്നാണ് പഞ്ചായത്ത് ഡയറക്ടര്‍ തുക തനതു ഫണ്ടില്‍ നിന്നും ഉപയോഗിച്ച് കേസ് നടത്താന്‍ ഉത്തരവിറക്കിയത്. തുടര്‍ന്ന് കേസ് നടത്തുന്ന ഡല്‍ഹിയിലെ അഡ്വ. രഘുനാഥിന് രണ്ടുലക്ഷം രൂപയുടെ ചെക്ക് നല്‍കിയതായി പഞ്ചായത്ത് വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ കെ. സുരേഷ് സുപ്രഭാതത്തോട് പറഞ്ഞു
2005 ലാണ് ഗ്രാമപഞ്ചായത്ത് സുപ്രിം കോടതിയില്‍ സ്‌പെഷല്‍ ലീവ് പെറ്റിഷന്‍(കേസ് നമ്പര്‍. 9385 05) നല്‍കിയത്. ഗ്രാമപഞ്ചായത്തിന്റെ അധികാരംഉപയോഗിച്ച് കോളകമ്പനിയുടെ ലൈസന്‍സ് പഞ്ചായത്ത് റദ്ദാക്കി. ഇതിനെ ചോദ്യംചെയ്ത് കമ്പനി കേരള ഹൈക്കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഡിവിഷന്‍ ബെഞ്ച് കോളകമ്പനിക്ക് ലൈസന്‍സ് നല്‍കാന്‍ ഉത്തരവിട്ടു.
തുടര്‍ന്ന് പത്ത് കണ്ടീഷനുകള്‍ പാലിച്ച് പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ടു പഞ്ചായത്ത് പ്രവര്‍ത്തനാനുമതി നല്‍കി. കണ്ടീഷന്‍ മുഴുവന്‍ പാലിക്കാന്‍ കഴിയില്ലെന്നും, നിയമപ്രകാരം പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് പഞ്ചായത്തിനെ പ്രതിയാക്കി കൊക്കകോള സുപ്രിം കോടതിയില്‍ വീണ്ടും കേസ് ഫയല്‍ ചെയ്തു. പത്തു വര്‍ഷം കഴിഞ്ഞിട്ടും കേസ് തുടരുകയാണ്. ഈ കേസില്‍ കോള വിരുദ്ധ സമരസമിതിയും കക്ഷി ചേര്‍ന്നിട്ടുണ്ട് .
കേസ് നടത്താന്‍ പണമില്ലാതെ പഞ്ചായത്ത് വിഷമിച്ചിരിക്കുമ്പോള്‍ കോള കമ്പനി മണിക്കൂറുകള്‍ക്ക് ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങുന്ന പ്രഗത്ഭരായ അഭിഭാഷകരെയാണ് കേസിനായി നിയോഗിച്ചിരുന്നത്.
പഞ്ചായത്തിന്റെ കേസ് വാദിക്കുന്ന അഭിഭാഷകന്‍ രഘുനാഥ് കാര്യമായി ഫീസ് വാങ്ങാതെയാണ് ഇതുവരെ വാദിച്ചത്. ഗ്രാമപഞ്ചായത്ത് ഈ കേസുമായി മുന്നോട്ട് പോവാനാണ് തീരുമാനം.
മെന്ന് മുന്‍ പഞ്ചായത്ത് പ്രസിഡന്റുകൂടിയായ സുരേഷ് പറഞ്ഞു. പഞ്ചായത്തിന് വേണ്ട നിയമ സഹായങ്ങള്‍ നല്‍കാമെന്ന് കോളകള്‍ക്കെതിരേ പ്രചാരണം നടത്തുന്ന അമി ത് ശ്രീവാസ്തവ പഞ്ചായത്തിന് ഉറപ്പും നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."