HOME
DETAILS
MAL
ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതിയുടെ കുട്ടികളെ മുംബൈയില്‍ കണ്ടെണ്ടത്തി
backup
March 11 2017 | 19:03 PM
ഇരിട്ടി:ഇരിട്ടിയില്‍ കൊല്ലപ്പെട്ട നാടോടി യുവതി ശോഭയെയുടെ മക്കളെ മുംബൈയില്‍ കണ്ടെണ്ടത്തി. ഇരിട്ടി പൊലിസ് അടുത്ത ദിവസം മുംബൈയിലേക്ക് പോകുമെന്ന് ഡി.വൈ.എസ്.പി പ്രജീഷ് തോട്ടത്തില്‍ പറഞ്ഞു. ശോഭയുടെ മക്കളായ ആര്യന്(6)അമൃത(4)എന്നിവരെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കണ്ടെണ്ടത്തിയത്.
കഴിഞ്ഞ ജനുവരി 21 നാണ് കര്‍ണാടക തുംകൂര്‍ സ്വദേശിനി ശോഭയെ ഇരിട്ടി പാലത്തിന് സമീപത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെണ്ടത്തിയത്.
ശോഭയോടൊപ്പം താമസിച്ചു വരുന്ന മഞ്ചുനാഥ് രാത്രിയില്‍ കഴുത്ത് ഞെരിച്ച് കൊന്ന ശേഷം കിണറ്റില്‍ തള്ളുകയായിരുന്നുവെത്രെ. എന്നാല്‍ ശോഭയുടെ മക്കളെ കാണാതായതും ആദ്യ ഭര്‍ത്താവ് രാജുവിന്റെ തിരോധാനവും പൊലിസില്‍ സംശയം ജനിപ്പിച്ചിരുന്നു. ഇവര്‍ക്കായുള്ള അന്വേഷത്തിനൊടുവിലാണ് രാജുവിനെ കൊന്നത് ശോഭയും മഞ്ജുനാഥുമാണെന്ന് പൊലിസ് മനസിലാക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."