HOME
DETAILS
MAL
ഒന്നര ലക്ഷം രൂപക്കുള്ള നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി
backup
March 11 2017 | 19:03 PM
മട്ടാഞ്ചേരി:വിപണിയില്‍ ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന നിരോധിത പുകയില ഉല്പന്നങ്ങള് പിടികൂടി. പള്ളുരുത്തി തങ്ങള്‍ നഗറില്‍ ഖലീല്‍ എന്നയാളുടെ വീട്ടില്‍ സൂക്ഷിച്ചിരുന്ന മൂവ്വായിരത്തോളം വരുന്ന പുകയില ഉല്പന്നങ്ങളാണ് പിടിച്ചെടുത്തത്.
ഇതര സംസ്ഥാന തൊഴിലാളികള്‍ക്കിടയിലും വിദ്യാര്‍ഥികള്‍ക്കിടയിലും വില്പന നടത്തുന്നതിനായി എത്തിച്ചതാണ് ഇവയെന്ന് എക്സൈസ് പറഞ്ഞു. ഉല്പന്നങ്ങള് പ്രതിയെ കൊണ്ട് തന്നെ നശിപ്പിക്കുകയും ചെയ്തു.
എക്സൈസ് ഇന്‍സ്പെക്ടര്‍ മുഹമ്മദ് മസൂദ്, സിവില്‍ ഓഫിസര്‍മാരായ അനില്‍കുമാര്‍, ഷാജഹാന്, അജയന് പരിശോധനയില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."