എസ്.എസ്.എല്‍.സി പരീക്ഷാ ഫലം: പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ സംസ്ഥാനത്ത് മൂന്നാമത്
പെരിങ്ങത്തൂര്‍: ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തി നൂറ് ശതമാനം വിജയം കൈവരിച്ച പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് സംസ്ഥാന തലത്തില്‍ മൂന്നാം സ്ഥാനം. പരീക്ഷ എഴുതിയ 859 വിദ്യാര്‍ഥികളില്‍ 77 പേര്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസും 52 പേര്‍ ഒന്‍പത് വിഷയങ്ങളിലും എ പ്ലസും നേടി.
പൊതു വിദ്യാലയങ്ങളില്‍ നിന്നും വരുന്ന സാധാരണക്കാരുടെ കുട്ടികളെ പ്രത്യേക ക്ലാസുകളും പരിശീലനവും നിര്‍ദേശവും നല്‍കിയാണ് ഉന്നത നേട്ടത്തിന് പ്രാപ്തമാക്കിയത്. പഠനത്തില്‍ പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പ്രത്യേക പരിഗണന, ശാസ്ത്രീയമായ അക്കാദമിക് പ്രവര്‍ത്തനം, തികഞ്ഞ അച്ചടക്കം, പി.ടി.എ അധ്യാപക മാനേജ്‌മെന്റ് യോജിച്ച പ്രവര്‍ത്തനം, ശാന്തമായ അന്തരീക്ഷം എന്നിവ ഉന്നത വിജയത്തിന് കാരണമായിട്ടുണ്ട്.
സ്‌കൂളില്‍ നടന്ന അനുമോദന ചടങ്ങില്‍ മാനേജര്‍ എന്‍.എ അബൂബക്കര്‍, പി.ടി.എ പ്രസിഡന്റ് ടി.കെ ഹനീഫ, പ്രിന്‍സിപ്പല്‍ മുഹമ്മദലി വിളക്കോട്ടൂര്‍ , ഹെഡ്മാസ്റ്റര്‍ എന്‍. പത്മനാഭന്‍, കുറുവാളി മമ്മുഹാജി, വളവില്‍ നാസര്‍, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി.ടി ഷീല , സ്റ്റാഫ് സെക്രട്ടറി റഫീഖ് കാരക്കണ്ടി, എസ്.ആര്‍.ജി കണ്‍വീനര്‍ സമീര്‍ ഓണിയില്‍, ഇ.എ നാസര്‍, ഉമൈസ തിരുവമ്പാടി, കെ.എം സമീര്‍, കെ.പി ശ്രീധരന്‍, ബി.വി അബ്ദുല്‍ ലത്തീഫ് ,പി.കെ നൗഷാദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."