കൊകല് - സഹവാസ ക്യാംപ്് : കുട്ടികളോടൊപ്പം ഇന്ന് മന്ത്രി എ.കെ ബാലന്
പാലക്കാട്: സര്‍വശിക്ഷ അഭിയാന് അട്ടപ്പാടിയിലെ ആദിവാസി വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന കൊകല്- സഹവാസ കാംപിന്റെ ഭാഗമായി ഇന്ന് രാവിലെ എട്ടിന് മോയന്‍ എല്‍.പി. സ്കൂളില്‍ പട്ടികജാതി-വര്‍ഗ- പിന്നാക്കക്ഷേമ നിയമ-സാംസ്കാരിക വകുപ്പ് മന്ത്രി എ.കെ ബാലന് കുട്ടികളോടൊപ്പം പ്രഭാത ഭക്ഷണം പങ്കിടും. വൈകിട്ട് നാലിന് ഷാഫി പറമ്പില്‍ എം.എല്‍.എയോടൊപ്പം പാലക്കാട് നിന്നും പൊള്ളാച്ചിയിലേക്കും തിരിച്ചും കുട്ടികള്‍ ട്രെയിന്‍ യാത്ര നടത്തും. അട്ടപ്പാടിയിലെ വിവിധ സ്കൂളുകളിലെ അഞ്ച്, ആറ്, ഏഴ് ക്ളാസുകളില്‍ പഠിക്കുന്ന 50 വിദ്യാര്‍ഥികളാണ് സഹവാസ കാംപില്‍ പങ്കെടുക്കുന്നത്. മാര്‍ച്ച് 13 രാവിലെ 10ന് ജില്ലാ കലക്റ്റര്‍ പി.മേരിക്കുട്ടിയുമായും കുട്ടികള്‍ക്ക് സംവദിക്കാന്‍ അവസരം ഉണ്ടാകും. തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ശാന്തകുമാരിയുമായി മുഖാമുഖം പരിപാടിയും നടക്കും. രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ വിവിധ വകുപ്പുകളുടെ പ്രവര്‍ത്തനം വിദ്യാര്‍ഥികള്‍ക്ക് നേരിട്ട് മനസ്സിലാക്കാനാകും. ഉച്ചക്ക് ശേഷം മലമ്പുഴ ഉദ്യാന സന്ദര്‍ശനം ഫാന്റസി പാര്‍ക്ക് സന്ദര്‍ശനവും സഹവാസ കാംപിന്റെ ഭാഗമായി നടക്കും. അവസാന ദിവസമായ മാര്‍ച്ച് 14 രാവിലെ 8.30ന് അജയന് ശാസ്ത്ര ക്ലാസെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."