നാനാജി ഇനി ബന്ധുക്കളുടെ തണലില്‍ കഴിയും
കോഴിക്കോട്: ഉറ്റവരില്ലാതെ അനാഥനായി ജീവിച്ച മഹാരാഷ്ട്ര സ്വദേശി നാനാജി ജിലാല്‍ പട്ടേല്‍ എന്ന വസന്ത് ജിലാല്‍ പട്ടേലിനെ തേടി കുടുംബമെത്തി. നാലു വര്‍ഷം മുന്‍പാണ് കോഴിക്കോട് പെരുവയല്‍ പള്ളിത്താഴത്തുനിന്നു നാനാജിയെ അവശനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് സാമൂഹ്യനീതി വകുപ്പ് ഓഫിസറുടെ നിര്‍ദേശ പ്രകാരം സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. നാനാജിയുടെ ബന്ധുക്കളെ കണ്ടെത്താന്‍ നിരന്തര ശ്രമം ഉണ്ടായെങ്കിലും സാധിച്ചിരുന്നില്ല. വ്യക്തമല്ലാത്ത മറാഠി ഭാഷയില്‍ സംസാരിച്ചിരുന്ന ഇദ്ദേഹത്തില്‍നിന്ന് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായത് കേന്ദ്ര ആഭ്യന്തര വകുപ്പിലെ റിട്ട. ഉദ്യോഗസ്ഥനും സാമൂഹിക പ്രവര്‍ത്തകനുമായ ശിവന്‍ നടത്തിയ ശ്രമത്തിലൂടെയാണ്.
മഹാരാഷ്ട്ര ജലഗോണ്‍ ജില്ലയിലെ അഡ്‌ഗോന്‍ സ്വദേശിയായ നാനാജിയുടെ യഥാര്‍ഥ പേര് വസന്ത് ജിലാല്‍ പാട്ടീല്‍ എന്നാണ്. ജൂലാല്‍ പാട്ടീല്‍-ആലങ്ങാ ഭായ് ദമ്പതികളുടെ മകനാണെന്നും നാല് കുട്ടികളെടെ പിതാവാണെന്നും അറിയാന്‍ കഴിഞ്ഞു. വിവരമറിഞ്ഞതിനെ തുടര്‍ന്ന് ഇദ്ദേഹത്തെ കൊണ്ടുപോകാന്‍ മകന്‍ അരുണ്‍ ജിലാല്‍ പാട്ടീലും ബന്ധുക്കളും വൃദ്ധസദനത്തിലെത്തി. താമസക്കാരുടെ നേതൃത്വത്തില്‍ നാനാജിക്ക് യാത്രയയപ്പു നല്‍കി. വൃദ്ധസദനം സൂപ്രണ്ട് സിദ്ദീഖ് ചൂണ്ടക്കാടന്‍, ജില്ലാ സാമൂഹ്യനീതി സീനിയര്‍ സൂപ്രണ്ട് സാദിഖ്, ശിവന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."