98 % കോഴിക്കോടന്‍ അപാരത
സ്വന്തം ലേഖകന്‍
കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷയെഴുതിയ വിദ്യാര്‍ഥികളില്‍ 98 ശതമാനം പേരും വിജയിച്ചപ്പോള്‍ ജില്ലയ്ക്ക് കൈവരിക്കാനായത് അഭിമാനനേട്ടം. സ്വകാര്യ വിദ്യാലയങ്ങളേക്കള്‍ മികച്ച വിജയം നേടാന്‍ പൊതുവിദ്യാലയങ്ങള്‍ക്കായതും നൂറു ശതമാനം വിജയം നേടിയ സ്‌കൂളുകളുടെ എണ്ണത്തില്‍ വന്‍ മുന്നേറ്റമുണ്ടാക്കാന്‍ സാധിച്ചതും ജില്ലയുടെ വിജയമധുരം ഇരട്ടിയാക്കി. കഴിഞ്ഞവര്‍ഷം 95 ശതമാനമായിരുന്നു വിജയം.
പരീക്ഷയെഴുതിയ 44,806 വിദ്യാര്‍ഥികളില്‍ 43,896 പേര്‍ ഉപരിപഠനത്തിനു യോഗ്യത നേടി. 4120 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടി. 84 സ്‌കൂളുകളാണ് ഇത്തവണ നൂറു ശതമാനം വിജയം കരസ്ഥമാക്കിയത്. 22 സര്‍ക്കാര്‍ സ്‌കൂളുകളും 34 എയ്ഡഡ് സ്‌കൂളുകളും 100 ശതമാനം വിജയം നേടിയപ്പോള്‍ അണ്‍ എയ്ഡഡ് മേഖലയില്‍ 28 സ്‌കൂളുകളാണ് മുഴുവന്‍ വിദ്യാര്‍ഥികളയെും വിജയിപ്പിച്ചത്. സര്‍ക്കാര്‍ സ്‌കൂളുകളിലെ 11,163 വിദ്യാര്‍ഥികള്‍ മുഴുവന്‍ വിഷയത്തിലും എ പ്ലസ് നേടിയപ്പോള്‍ സ്വകാര്യ സ്‌കൂളുകളിലെ 385 വിദ്യാര്‍ഥികള്‍ക്കു മാത്രമേ ഈ നേട്ടം കൈവരിക്കാനായുള്ളൂ.
വടകര ഉപജില്ലയില്‍ 99 ശതമാനവും കോഴിക്കോട് ഉപജില്ലയില്‍ 96.56 ശതമാനവും താമരശേരിയില്‍ 98.19 ശതമാനവുമാണു വിജയം. ജില്ലയില്‍ പരീക്ഷയെഴുതിയ 910 വിദ്യാര്‍ഥികള്‍ക്കാണ് ഉപരിപഠനത്തിന് അര്‍ഹത നേടാന്‍ കഴിയാതെ വന്നത്. സംസ്ഥാനത്തെ മറ്റു ജില്ലകളുമായി താരതമ്യം ചെയ്യുമ്പോള്‍ വിജയശതമാനത്തില്‍ കോഴിക്കോടിന് എട്ടാം സ്ഥാനമാണ്. കഴിഞ്ഞവര്‍ഷം ജില്ല 12-ാം സ്ഥാനത്തായിരുന്നു.
നൂറുമേനി കൊയ്ത
സര്‍ക്കാര്‍ സ്‌കൂളുകള്‍
1. അച്യുതന്‍ ജി.എച്ച്.എസ് ചാലപ്പുറം, 2. ഇരിങ്ങല്ലൂര്‍ ജി.എച്ച്.എസ്.എസ്, 3. കക്കോടി ജി.എച്ച്.എസ്, 4. പുതിയാപ്പ ജി.എഫ്.എച്ച്.എസ്.എസ്, 5. എന്‍.ജി.ഒ ക്വാര്‍ട്ടേഴ്‌സ് ഗവ. എച്ച്.എസ്.എസ് മേരിക്കുന്ന്, 6. ഗവ. ഗേള്‍സ് എച്ച്.എസ് പറയഞ്ചേരി, 7. ഗവ. എച്ച്.എസ്.എസ് ഈസ്റ്റ്ഹില്‍, 8. ഗവ. ആര്‍.എഫ്.ടി.എച്ച്.എസ് ആന്‍ഡ് വി.എച്ച്.എസ്.എസ് ബേപ്പൂര്‍, 9. ഗവ. എച്ച്.എസ് പന്നൂര്‍, 10. സ്വാമി ഗുരുവരാനന്ദ മെമ്മോറിയല്‍ ഗവ. എച്ച്.എസ്.എസ് കൊളത്തൂര്‍, 11. ജി.വി.എച്ച്.എസ്.എസ് ശിവപുരം, 12. ജി.എച്ച്.എസ് പേരാമ്പ്ര പ്ലാന്റേഷന്‍, 13. ജി.ജി.എച്ച്.എസ്.എസ് കൊയിലാണ്ടി, 14. ജി.ജി.എച്ച്.എസ്.എസ് മടപ്പള്ളി, 15. ജി.എച്ച്.എസ്.എസ് വളയം, 16. ജി.എച്ച്.എസ്.എസ് കല്ലാച്ചി, 17. ജി.എച്ച്.എസ്.എസ് വെള്ളിയോട്, 18. ജി.എച്ച്.എസ്.എസ് പുത്തൂര്‍, 19. ജി.എച്ച്.എസ് വന്മുഖം, 20. ഗവ. സന്‍സ്‌കൃത് എച്ച്.എസ്.എസ് വടകര, 21. ജി.എച്ച്.എസ്.എസ് ചെറുവണ്ണൂര്‍, 22. ഗവ. ആര്‍.എഫ്.ടി.എച്ച്.എസ് കൊയിലാണ്ടി.
എയ്ഡഡ് സ്‌കൂളുകള്‍
1. പി.ടി.എം.എച്ച്.എസ് കൊടിയത്തൂര്‍, 2. സാവിയോ എച്ച്.എസ്.എസ് ദേവഗിരി, 3. സെന്റ് വിന്‍സന്റ് കോളനി ജി.എച്ച്.എസ് കോഴിക്കോട്, 4. സെന്റ് ജോസഫ്‌സ് ആംഗ്ലോ ഇന്ത്യന്‍ ജി.എച്ച്.എസ്.എസ്, 5. സി.എം.സി ഗേള്‍സ് എച്ച്.എസ് എലത്തൂര്‍, 6. സി.എം.സി ബോയ്‌സ് എച്ച്.എസ് എലത്തൂര്‍, 7. സേക്രഡ് ഹേര്‍ട്ട് എച്ച്.എസ്.എസ് തിരുവമ്പാടി, 8. ചേന്നമംഗലൂര്‍ എച്ച്.എസ്.എസ്, 9. എം.കെ.എച്ച്.എം.എം.ഒ.വി.എച്ച്.എസ്.എസ് ഫോര്‍ ഗേള്‍സ്, 10. സെന്റ് ജോസഫ്‌സ് എച്ച്.എസ്.എസ് കോടഞ്ചേരി, 11. സെന്റ് ജോര്‍ജ്‌സ് എച്ച്.എസ്.എസ് കുളത്തുവയല്‍, 12. സെന്റ് ആന്റണീസ് എച്ച്.എസ് കന്നോത്ത്, 13. സെന്റ് ജോര്‍ജ്‌സ് എച്ച്.എസ് വേളംകോഡ്, 14. ഫാത്തിമബി മെമ്മോറിയല്‍ എച്ച്.എസ് കൂമ്പാറ, 15. പാവണ്ടൂര്‍ എച്ച്.എസ്.എസ്, 16. സെന്റ്‌മേരീസ് എച്ച്.എസ് കല്ലാനോട്, 17. സെന്റ് ജോണ്‍സ് എച്ച്.എസ് നെല്ലിപ്പൊയില്‍, 18. മുക്കം എച്ച്.എസ്, 19. നടുവണ്ണൂര്‍ എച്ച്.എസ്.എസ്, 20. മാരിഗിരി എച്ച്.എസ് മരഞ്ചാട്ടി, 21. മേമുണ്ട എച്ച്.എസ്.എസ്, 22. തിരുവങ്ങൂര്‍ എച്ച്.എസ്.എസ്, 23. സന്‍സ്‌കൃത് എച്ച്.എസ്.എസ് വട്ടോളി, 24. സെന്റ് ആന്റണീസ് ജി.എച്ച്.എസ് വടകര, 25. മണിയൂര്‍ പഞ്ചായത്ത് എച്ച്.എസ്.എസ്. 26. ടി.ഐ.എം.ജി.എച്ച്.എസ്.എസ് നാദാപുരം, 27. ഇരിങ്ങണ്ണൂര്‍ എച്ച്.എസ്.എസ്, 28. റഹ്മാനിയ എച്ച്.എസ് ആയഞ്ചേരി, 29. കെ.പി.ഇ.എസ്.എച്ച്.എസ് കായക്കൊടി, 30. എ.ജെ ജോണ്‍മെമ്മോറിയല്‍ എച്ച്.എസ്, 31. ഹോളി ഫാമിലി എച്ച്.എസ് പാടത്തുകടവ്, 32. പി.ടി ചാക്കോ മെമ്മോറിയല്‍ എച്ച്.എസ് കുണ്ടുതോട്, 33. സെന്റ് ജോര്‍ജ്‌സ് എച്ച്.എസ് വിലങ്ങാട്, 34. എസ്.വി.എ.എച്ച്.എസ് നടുവണ്ണൂര്‍.
അണ്‍ എയ്ഡഡ് സ്‌കൂളുകള്‍
1. പ്രസന്റേഷന്‍ എച്ച്.എസ്.എസ്, 2. വെനര്‍നി ഇ.എം.എച്ച്.എസ്.എസ് കരിങ്കല്ലായി, 3. സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് കോഴിക്കോട്, 4. കാലിക്കറ്റ് ഇസ്‌ലാമിക് റസിഡന്‍ഷ്യല്‍ എച്ച്.എസ് മാത്തറ, 5. എന്‍.എസ്.എസ്.എച്ച്.എസ്.എസ് മീഞ്ചന്ത, 6. ചിന്‍മയ ഇ.എം.എച്ച്.എസ്.എസ്, 7. മര്‍ക്കസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍, 8. ക്രസന്റ് പബ്ലിക് സ്‌കൂള്‍ മാവൂര്‍, 9. ജെ.ഡി.ടി ഇസ്‌ലാം ഇഖ്‌റ സ്‌കൂള്‍, 10. ഡോ. അയ്യത്താന്‍ ഗോപാലന്‍ മെമ്മോറിയല്‍ ഇ.എം.എച്ച്.എസ്, 11. കാലിക്കറ്റ് ഓര്‍ഫനേജ് എച്ച്.എസ് കൊളത്തറ, 12. ശ്രീ ഗുജറാത്തി വിദ്യാലയ എച്ച്.എസ്.എസ്, 13. സരസ്വതി വിദ്യാമന്ദിരം ഇ.എം.എച്ച്.എസ് കോട്ടൂളി, 14. സരസ്വതി വിദ്യാനികേതന്‍ ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ പന്തീരാങ്കാവ്, 15. ഒലീവ് ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍, 16. നിവേദിത വിദ്യാപീഠം ഇംഗ്ലീഷ് മീഡിയം ഹൈസ്‌കൂള്‍ രാമനാട്ടുകര, 17. ഇന്‍ഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, 18.കെ.എം.ഒ എച്ച്.എസ്.എസ് കൊടുവള്ളി,
19. വാദിഹുദ എച്ച്.എസ് ഓമശ്ശേരി, 20. എസ്.വി.ഇ.എം.എച്ച്.എസ് നന്മണ്ട, 21. സി.എം സെന്റര്‍ എച്ച്.എസ് മടവൂര്‍, 22. എന്‍.ഐ.ആര്‍ എച്ച്.എസ് പരപ്പന്‍പൊയില്‍, 23. സെന്റ് ഫ്രാന്‍സിസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ പേരാമ്പ്ര, 24. അല്‍ ഇര്‍ഷാദ് എച്ച്.എസ് കല്ലുരുട്ടി, 25. ശ്രീനാരായണ എച്ച്.എസ് വടകര, 26. ഇലാഹിയ്യ എച്ച്.എസ്.എസ് കാപ്പാട്, 27. ഐ.സി.എസ് എച്ച്.എസ്.എസ് കൊയിലാണ്ടി, 28. ഇസ്‌ലാമിക് അക്കാദമി ഇ.എച്ച്.എസ് കോട്ടക്കല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."