കൊല്ലം മണ്ഡലത്തിന് ആവശ്യപ്പെട്ടതെല്ലാം കിട്ടി: എം. മുകേഷ്
കൊല്ലം: സംസ്ഥാന ബജറ്റില്‍ 545.5 കോടിരൂപയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി ലഭിച്ചതായി എം. മുകേഷ് എം.എല്‍.എ അറിയിച്ചു. കൊല്ലം പട്ടണത്തിലെ ഗതാഗത കുരുക്കിന് ശ്വാശ്വത പരിഹാരമായിട്ടുള്ള ആശ്രാമം ലിങ്ക്‌റോഡ്- ഓലയില്‍ക്കടവ് തേവള്ളി വരെ റോഡ് നീട്ടി നാഷണല്‍ ഹൈവേയുമായി ബന്ധിപ്പിക്കുന്നതിന് 150 കോടിയും, കൊല്ലം -കൊച്ചുപിലാംമൂട് പാലത്തിന് സമാന്തരമായി പുതിയ പാലം നിര്‍മിച്ച് റെയില്‍വേ ഓവര്‍ ബ്രിഡ്ജിനെ പോര്‍ട്ടുമായി ബന്ധിപ്പിക്കുന്നതിന് അഞ്ചു കോടിരൂപയും, കൊല്ലം പോര്‍ട്ടിനെ കൊല്ലം തോടുമായി ബന്ധിപ്പിച്ച് ദീര്‍ഘ വീക്ഷണത്തോടു കൂടിയുള്ള പദ്ധതിക്കായി 35 കോടിയും കൊല്ലം പോര്‍ട്ടിന്റെ തുടര്‍വികസന പ്രവര്‍ത്തനത്തിന് 14.5 കോടി രൂപയും അഷ്ടമുടി ടൂറിസം വികസനത്തിനായി മുന്ന് കോടിയും അനുവദിച്ചു.
കൂടാതെ അഷ്ടമുടി കായലിനെ കടലുമായി ബന്ധപ്പിച്ച് ടൂറിസ്റ്റ് പാസഞ്ചര്‍ പദ്ധതിയും തുടങ്ങും. അഞ്ചാലുംമൂട് ഹയര്‍ സെക്കന്‍ഡറി സ്‌ക്കൂള്‍ സ്മാര്‍ട്ട് സ്‌കൂളാക്കുന്നതിനായി അഞ്ച് കോടി രൂപയും അനുവദിച്ചിട്ടുണ്ട്. പെരുമണ്‍-മണ്‍ട്രോതുരുത്ത് നിവാസികളുടെ ചിരകാല സ്വപ്നമായ പെരുമണ്‍ പാലത്തിന് 60 കോടി രൂപയും അനുവദിപ്പിക്കാന്‍ കഴിഞ്ഞു.
കൊല്ലം നിവാസികളുടെ കുടിവെള്ള ദൗര്‍ലഭ്യത്തിന് പരിഹാരം കാണുന്നതിനായി 235 കോടി രൂപ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി ചെയ്യുന്നതിന് ഭരണാനുമതി ലഭിച്ചു. കൂടാതെ മണ്ഡലത്തിലെ പത്ത് പ്രധാന റോഡുകളുടെ നവീകരണത്തിനായി 38 കോടി രൂപയും അനുവദിച്ചതായി മുകേഷ് എം.എല്‍.എ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."