HOME
DETAILS
MAL
പൂക്കാട്ടെ ഉഗ്ര സ്ഫോടനം; സമഗ്രാന്വേഷണം വേണമെന്ന് മുസ്ലിം ലീഗ്
backup
March 11 2017 | 22:03 PM
തൊട്ടില്‍പ്പാലം: പൂക്കാട് റേഷന്‍ ഷാപ്പിനടുത്ത് ഉഗ്ര സ്ഫോടനമുണ്ടായ സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് കാവിലുംപാറ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു. വെള്ളിയാഴ്ച രാത്രി പത്തോടെയായിരുന്നു കരിങ്കല്‍ ക്വാറി തൊഴിലാളി ഓടന്കാടുമ്മല് പുരുഷോത്തമന്റെ വീടിന് 50 മീറ്റര്‍ അകലെ വന്‍ ശബ്ദത്തിലുള്ള സ്ഫോടനം നടന്നത്. അനധികൃത ക്വാറിയില്‍ ഉപയോഗിക്കാന്‍ വേണ്ടി രഹസ്യമായി സൂക്ഷിച്ച വെടിമരുന്ന് ശേഖരമാണ് പൊട്ടിത്തെറിച്ചതെന്നു സംശയിക്കുന്നത്. സംഭവത്തെ നിസാരവല്ക്കരിക്കാതെ സമഗ്രാന്വേഷണം നടത്തണമെന്ന് സംഭവസ്ഥലം സന്ദര്‍ശിച്ച ലീഗ് നേതാക്കളായ മണക്കര സൂപ്പി സി.എച്ച് സൈതലവി, കെ.പി ഷംസീര്‍ മാസ്റ്റര്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."