HOME
DETAILS
MAL
തൃക്കലങ്ങോട് പഞ്ചായത്തില്‍ കിണര്‍ റീചാര്‍ജിങ് ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു
backup
March 11 2017 | 22:03 PM
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തില്‍ കിണര്‍ റീചാര്‍ജിങ് പദ്ധതിയുടെ ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. വിവിധ വാര്‍ഡുകളില്‍നിന്നായി 5,000 അപേക്ഷകരാണുള്ളത്. ആദ്യഘട്ടമെന്നോണം പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളിലായിരിക്കും പദ്ധതി നടപ്പിലാക്കുക.
തുടര്‍ന്നു പഞ്ചായത്തിലെ മറ്റു പ്രദേശങ്ങളിലും ഇതു വ്യാപിപ്പിക്കും. പുരപ്പുറത്ത് വീഴുന്ന മഴവെള്ളത്തെ പാഴാക്കാതെ കിണറുകളിലേക്ക് ശേഖരിച്ച് വരാനിരിക്കുന്ന കടുത്ത വേനലുകളിലേക്ക് കരുതിവയ്ക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. 8,000 രൂപയാണ് ഒരു കിണര്‍ റീചാര്‍ജിങ്ങിനു കണക്കാക്കുന്ന ചെലവ്. ഇതില്‍ 4,500 രൂപ വെള്ളം കിണറിലേക്ക് എത്തിക്കുന്നതിനുള്ള മെറ്റീരിയലുകള്‍ വാങ്ങുന്നതിനും 3,500 രൂപ ലേബര്‍ ചാര്‍ജുമാണ്. 8,000 രൂപയ്ക്കു മുകളില്‍വരുന്ന ചെലവു മാത്രമെ ഗുണഭേക്താവ് വഹിക്കേണ്ടിവരികയുള്ളൂ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."