HOME
DETAILS
MAL
സി.ബി.ഐ അന്വേഷണം: ഹരജി പരിഗണിക്കുന്നത് മാറ്റിവച്ചു
backup
May 05 2018 | 01:05 AM
കൊച്ചി: വരാപ്പുഴ കസ്റ്റഡിമരണ കേസില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്കിയ ഹരജി ഹൈക്കോടതി മാറ്റിവച്ചു.ഹരജി വേനലവധി കഴിഞ്ഞു പരിഗണിക്കും. പൊലിസിന്റെ മര്‍ദനം മൂലം ശ്രീജിത്ത് മരിച്ച കേസ് പൊലിസ് തന്നെ അന്വേഷിച്ചാല്‍ നീതി ലഭിക്കില്ലെന്നാരോപിച്ചാണ് ഭാര്യ അഖില സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കിയത്. ഇന്നലെ ഹരജി പരിഗണനയ്ക്കെടുത്തപ്പോള്‍ കക്ഷിചേരാന്‍ ബി.ജെ.പി സംസ്ഥാന ജന. സെക്രട്ടറി എ.എന്‍ രാധാകൃഷ്ണന് നല്കിയ ഹരജിയെ സര്‍ക്കാര്‍ എതിര്‍ത്തു.
രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഹരജിക്കാരന് കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയതെന്ന് സര്‍ക്കാര്‍ അഭിഭാഷകന് ആരോപിച്ചു. തുടര്‍ന്ന് ഇക്കാര്യം രേഖാമൂലം നല്‍കാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."