സിവില്‍ സര്‍വിസ് പരിശീലനം സ്കൂള്‍തലം മുതല്‍ ആരംഭിക്കണം: അബ്ബാസലി തങ്ങള്‍
ചേളാരി: സിവില്‍ സര്‍വിസ് രംഗത്തേക്കുള്ള പരിശീലനം സ്കൂള്‍തലം മുതല്‍ അരംഭിക്കണമെന്ന് അസോസിയേഷന് ഓഫ് സമസ്ത മൈനോറിറ്റി ഇന്‍സ്റ്റിറ്റിയൂഷന്‍സ് (അസ്മി) സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍. വെളിമുക്ക് സി.പി കണ്വന്ഷന് സെന്ററില്‍ നടന്ന അസ്മി മാനേജ്മെന്റ് സംസ്ഥാന ശില്പശാല ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഷാഹിദ് ഹസനി തിരുവള്ളൂര്‍ സിവില്‍ സര്‍വിസ് പരീക്ഷയില്‍ ഉന്നതവിജയം നേടുയതു വഴി കേരളക്കരയില്‍ സമസ്ത തുടക്കംകുറിച്ച മതഭൗതിക സമന്വയ വിദ്യാഭ്യാസത്തിന് അംഗീകാരം വര്‍ധിപ്പിച്ചതായും തങ്ങള്‍ പറഞ്ഞു. അസ്മി സംസ്ഥാന ജന. സെക്രട്ടറി ഹാജി പി.കെ മുഹമ്മദ് അധ്യക്ഷനായി. ഡോ. സുബൈര്‍ ഹുദവി ചേകന്നൂര്‍, റഹീം ചുഴലി, റഷീദ് കമ്പളക്കാട്, നവാസ് ദാരിമി ഓമശ്ശേരി, കമറുദ്ദീന് പരപ്പില്‍, അനീസ് ജിഫ്രി തങ്ങള്‍ എന്നിവര്‍ ശില്പശാലക്ക് നേതൃത്വം നല്കി. അസ്മി സംസ്ഥാന സെക്രട്ടറി ഒ.കെ.എം കുട്ടി ഉമരി സ്വാഗതവും മജീദ് പറവണ്ണ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."