ലക്ഷ്മി അമ്മക്കിത് നന്മയുടെ വെളിച്ചം
ചേലേമ്പ്ര: ഗ്രാമപഞ്ചായത്തിലെ 13ാം വാര്‍ഡില്‍പ്പെട്ട ചേനാട്ടില്‍ ലക്ഷ്മി അമ്മക്ക് ഇനി വൈദ്യുതി വെട്ടത്തിന്റെ സംരക്ഷണം. കേരളസര്‍ക്കാറിന്റെ സമ്പൂര്‍ണ വൈദ്യുതീകരണത്തിന്റെ ഭാഗമായി, ചേലേമ്പ്ര നാരായണന് നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പൊലിസ് കേഡറ്റുകള്‍ അവരുടെ വിവിധങ്ങളായ സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് അമ്മക്കൊരു വെളിച്ചം എന്ന പേരില്‍ ലക്ഷ്മിഅമ്മയുടെ വീട് വൈദ്യുതീകരിച്ചത്.
വൈദ്യുതീകരണത്തിന്റെ സ്വിച്ച് ഓണ്‍ കര്‍മ്മം എസ്.പി.സി മലപ്പുറം ജില്ലാ നോഡല്‍ ഓഫിസറായ അബ്ദുള്‍ റഷീദ് നിര്‍വഹിച്ചു.
ചടങ്ങില്‍ നാരായണന് നായര്‍ മെമ്മോറിയല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ സാദാനന്ദന് അധ്യക്ഷനായി. തേഞ്ഞിപ്പലം സബ് ഇന്‍സ്പെകര്‍ അഭിലാഷ്, കടലുണ്ടി കെ.എസ്.ഇ.ബി അസിസ്റ്റന്റ് എന്‍ജിനീയര്‍ ഗണേഷ്, ഹെഡ്മിസ്ട്രസ് ആര്.പി ബിന്ദു, സിവില്‍ പൊലിസ് ഓഫിസര്‍, ദിനു, സ്കൂള്‍ പി.ടി.എ പ്രസിഡന്റ് ഇ അനില്‍കുമാര്‍, പി.ടി.എ പ്രസിഡന്റ് വല്സന്, കെ.ആര് മഞ്ജുള, എ.ഡി.പി.ഒ വി.വി ജിതേഷ് ബാബു നന്ദി പ്രകാശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."