HOME
DETAILS
MAL
സുപ്രിംകോടതിയില്‍ കേസ് മെന്‍ഷന്‍ ചെയ്യുന്നത് ഇനി രജിസ്ട്രാര്‍ മുന്‍പാകെ മാത്രം
backup
May 05 2018 | 01:05 AM
ന്യൂഡല്‍ഹി: സുപ്രിംകോടതിയില്‍ കേസുകള്‍ മെന്‍ഷന്‍ ചെയ്യുന്നത് ഇനി കോടതിയിലെ ജുഡീഷ്യല്‍ രജിസ്ട്രാര്‍ മുന്‍പാകെ മാത്രം. ഇത് സംബന്ധിച്ച് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അഡ്വക്കേറ്റ്സ് ഓണ്‍ റെക്കോഡ്, മറ്റു അഭിഭാഷകര്‍ക്കും നിര്‍ദേശം നല്കി.
അടിയന്തിരമായി പരിഗണിക്കേണ്ട വിഷയങ്ങള്‍, പുതിയ ഹരജികള്‍, അപ്പീലുകള്‍, ഇന്ററിം ആപ്ലിക്കേഷനുകള്‍ എന്നിവ ഇനി കോടതിയില്‍ നേരിട്ട് മെന്‍ഷന്‍ ചെയ്യുന്നതിന് പകരം സുപ്രിംകോടതിയുടെ രജിസ്ട്രാര്‍ (ജുഡീഷ്യല്‍) മുന്‍പാകെ മെന്‍ഷന്‍ ചെയ്യാനാണ് ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നിലവില്‍ കോടതി ചേരുന്ന എല്ലാ ദിവസവും ചീഫ് ജസ്റ്റിസിന്റെ ബെഞ്ച് മുന്‍പാകെ രാവിലെ പത്തര മുതല്‍ ആരംഭിക്കുന്ന 20 മിനിറ്റ് നീളുന്ന കേസ് മെന്‍ഷന്‍ ചെയ്യുന്ന ചടങ്ങിനാണ് ഇതോടെ അന്ത്യം കുറിച്ചിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."