HOME
DETAILS
MAL
പെരിങ്ങോം വയക്കര പഞ്ചായത്ത് ഭരണസമിതിക്ക് സ്വീകരണം
backup
March 12 2017 | 00:03 AM
ചെറുപുഴ: സംസ്ഥാനത്തെ മികച്ച മൂന്നാമത്തെ പഞ്ചായത്തിനുള്ള സ്വരാജ് ട്രോഫിയും 15 ലക്ഷം രൂപയും നേടിയ പെരിങ്ങോം വയക്കര പഞ്ചായത്ത് ഭരണസമിതിക്ക് സ്വീകരണം നല്കി.
മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. സി കൃഷ്ണന് എം.എല്‍.എ അധ്യക്ഷനായി. മികച്ച പഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുത്ത ജെയ്സണ്‍ മാത്യുവിന് മന്ത്രി ഉപഹാരം നല്കി.
സി സത്യപാലന്, പി പ്രകാശന്, എം.ടി.പി നൂര്‍ദ്ദീന്‍, പി.വി തമ്പാന്, കെ.കെ കൃഷ്ണന്, ലത ഗോപി, എം ജനാര്ദ്ദനന്, മിനി മാത്യു, എം.ടി ഗോപി, കെ.വി മോഹനന്, പി.എസ് റഫീഖ്, കെ.വി വിജയന്, കെ.കെ ജയപ്രകാശ്, ഇബ്രാഹിം പൂമംഗലോരകത്ത്, കെ മോഹനന്, രവി പൊന്നംവയല്‍, ഫാത്തിമ ബീവി, കെ.പി വിജയന്, എന്‍.വി കുഞ്ഞിരാമന്, പി നളിനി, എം.പി ബാബുരാജ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."