തോടുകളില്‍ മാലിന്യങ്ങള്‍ നിറയുന്നു
തുറവൂര്‍: കുത്തിയതോട് പഞ്ചായത്തിലെ കുറുമ്പി കായലില്‍നിന്ന് ഒഴുകി തുടങ്ങുന്ന ദേശത്തോടില് മാലിന്യം നിറഞ്ഞു.
കുത്തിയതോട് പഞ്ചായത്തിന്റെ പരിധിയിലെത്തുമ്പോള്‍ ദേശത്തോട് അറയ്ക്കല്‍ തോടായും തുറവൂര്‍ പഞ്ചായത്തിലെത്തുമ്പോള്‍ കരേത്തോടായും മാറുകയും ചെയ്യുന്ന തോട്ടിലെ വെള്ളം മലിനമായതോടെ തോട്ടിലെ മീനുകള്‍ അപ്രത്യക്ഷമായി. തോട്ടില്‍ ഇറങ്ങുന്നവര്‍ക്ക് ത്വക്ക് രോഗങ്ങള്‍ വരാനുള്ള സാധ്യതയുമുണ്ട്.
പ്രദേശത്തെ പിലീങ് ഷെഡുകളില്നിന്നും വീടുകളില്‍നിന്നുമുള്ള കൂഴലുകള് തോട്ടിലേക്കാണ് തുറന്ന് വച്ചിരിക്കുന്നത്. ഇതിന് പുറമേ ഇറച്ചിക്കടകളില്‍നിന്നും മറ്റും തള്ളുന്ന മാലിന്യങ്ങള്‍ വേറെയും. ഇതിനെതിരേ നടപടിയെടുക്കേണ്ട പഞ്ചായത്തുകളും ആരോഗ്യ വകുപ്പും യാതൊന്നും ചെയ്യുന്നില്ല. ദേശത്തോട് മാലിന്യമുക്തമാക്കാന്‍ പഞ്ചായത്ത് പദ്ധതി ആവിഷ്ക്കരിച്ച് നടപ്പാക്കിയതായി കുത്തിയതോട് പഞ്ചായത്ത് പ്രസിഡന്റ് പ്രേമരാജപ്പന്‍ പറഞ്ഞു.
ആളുകള്‍ വന്‍തോതില്‍ മാലിന്യങ്ങള്‍ വലിച്ചെറിയുന്നുണ്ട്. ചാവടി-പള്ളിത്തോട് റോഡില്‍ സി.സി.ടി.വി കാമറകള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ദേശത്തോടിന്റെ കാര്യത്തില്‍ അസാധ്യമാണെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."