വി.സി ഫ്രാന്‍സിസ് കേരളാ കോണ്‍ഗ്രസ് (എം) ജില്ലാ പ്രസിഡന്റ്
ആലപ്പുഴ: കേരളാ കോണ്‍ഗ്രസ് (എം) ആലപ്പുഴ ജില്ലാ പ്രസിഡന്റായി വി.സി ഫ്രാന്‍സിസിനെ തിരഞ്ഞെടുത്തു. ഓഫിസ് ചാര്‍ജുള്ള ജനറല്‍ സെക്രട്ടറിയായി ജെന്നിങ്സ് ജേക്കബിനെയും തിരഞ്ഞെടുത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി ജോയ് എബ്രഹാം എം.പി ഉദ്ഘാടനം ചെയ്തു.
മുന്‍ ജില്ലാ പ്രസിഡന്റ് ജേക്കബ് തോമസ് അരികുപുറത്ത് അധ്യക്ഷനായി. ഭാരവാഹികള്‍: വൈസ് പ്രസിഡണ്ടുമാര്‍- ഡോ. ഷിബു ഉമ്മന്‍., അഡ്വ. കെ.ജെ സുരേഷ്പ, ട്രഷറര്‍: ബിനു നാല്പ്പാത്തിയഞ്ചില്, ജനറല്‍ സെക്രട്ടറിമാര്‍- സി.ഇ അഗസ്റ്റിന്, തോമസ് കളരിയ്ക്കല്‍, റോയി കോട്ടപ്പറമ്പന്‍, ജോസഫ് കുട്ടിത്തുരുത്തേല്, അജിത് രാജ്, പ്രകാശ് പനവേലി, ടി.പി ജോണ്‍, പ്രൊഫ. മാത്യു വര്‍ഗീസ് എന്നിവരെ തിരഞ്ഞെടുത്തു.
ജില്ലയില്‍നിന്നും 23 അംഗ സംസ്ഥാന കമ്മിറ്റി അംഗങ്ങളെയും തെരഞ്ഞെടുത്തു. സംസ്ഥാന ഉന്നതാധികാര സമിതി അംഗങ്ങളായ ശ്രീ. വി.ടി ജോസഫ് (ചേര്‍ത്തല), തോമസ് എം മാത്തുണ്ണി (കായംകുളം), ജേക്കബ്ബ് ഏബ്രഹാം (കുട്ടനാട്), സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ ജേക്കബ്ബ് തോമസ് അരികുപുറം (ചെങ്ങന്നൂര്‍), അഡ്വ. പ്രമോദ് നാരായണന് (മാവേലിക്കര) എന്നിവരെ ജില്ലാ കമ്മിറ്റി അനുമോദിച്ചു. പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി ഓഫിസ് ചുമതലയുള്ള അഡ്വ. ജോയി ഏബ്രഹാം എം.പി യോഗം ഉദ്ഘാടനം ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."