ജയില്‍
ജയിലില്‍ കിടക്കണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു. ഇത്തരമൊരു ആഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിനായാണ് അയാള്‍ പോക്കറ്റടിക്കാരനും കള്ളനും കൊലപാതകിയുമായത്.
എന്നിട്ടും നിയമവും നിയമപാലകരുമൊന്നും അയാളെ ജയിലിലടച്ചില്ല. അയാള്‍ നിരാശനായിരിക്കെ ഒരു സ്വപ്നദര്‍ശനമുണ്ടായി.
നീ അടുത്തുള്ള ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥിക്കുക. ഇത്തരം ദുഷ്ചിന്തകളില്‍ നിന്നു മോചനമുണ്ടാകും.
അങ്ങനെയാണ് അയാള്‍ ക്ഷേത്രത്തില്‍ പോയി കണ്ണടച്ചുനിന്ന് പ്രാര്‍ഥിച്ചത്.
സ്വര്‍ണ വിഗ്രഹത്തിനു മുന്നില്‍ നിന്നായിരുന്നു ഒരുപാട് സമയം നീണ്ട ഈ പ്രാര്‍ഥന. മറ്റു ഭക്തരൊക്കെ അയാളെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. അവര്‍ കരുതി, അയാളീ സ്വര്‍ണ വിഗ്രഹമെങ്ങനെ കവര്‍ച്ച ചെയ്യാമെന്നു പ്ലാന്‍ ചെയ്യുകയാകുമെന്ന്. ഇങ്ങനെയാണ് ആളുകള്‍ അയാളെ പിടിച്ച് പൊലിസില്‍ ഏല്‍പ്പിച്ചതും. പൊലിസുകാര്‍ അയാളെ ജയിലില്‍ അടച്ചതും.
ജഡം
അയാള്‍ നടന്നുപോകുന്ന നിരത്തില്‍ ദിവസവും ഓരോ ജഡങ്ങള്‍ കാണും.ഒന്നുകില്‍ വാഹനമിടിച്ചു മരിച്ച പട്ടി, പൂച്ച, ആട്...പക്ഷെ ഇന്ന് അയാളുടെ ജീവനൊഴിഞ്ഞ ദേഹമാണാ നിരത്തില്‍ ഉള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."