വേനല്‍മഴയില്‍ വന്‍ നാശനഷ്ടം
പാലക്കാട്: വേനല്‍ മഴക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റില്‍ ജില്ലയില്‍ വ്യാപകനാശം. ഇടിമിന്നല്‍ കഞ്ചിക്കോടു മേഖലയിലെ നാല്‍പതോളം വീടികളിലെ ചുമരുകള്‍ വിണ്ടു കീറി. പുതുശ്ശേരി, എലപ്പുളളി, മരുതറോഡ് പഞ്ചായത്തുകളിലായി മരം കടപുഴകി വീണും കാറ്റില്‍ തകര്‍ന്നും നാലു വീടുകള്‍ പൂര്‍ണമായും മൂപ്പതിലേറെ വീടുകള്‍ ഭാഗികമായും നശിച്ചു. മരങ്ങള്‍ വീണു വീട്ടു മൂറ്റത്തു നിര്‍ത്തിയിട്ട പത്തിലേറെ വാഹനങ്ങള്‍ തകര്‍ന്നു.
ചുഴലിക്കാറ്റിനു സമാനമായ സാഹചര്യമാണ് ജില്ലയില്‍ ഉണ്ടായത്. വൈദ്യുതിപോസ്റ്റുകള്‍ തകര്‍ന്നതിനാല്‍ കഞ്ചിക്കോട് വ്യവസായ മേഖലയിലും വന്‍ നാശനഷ്ടമുണ്ടായി.
പുതുശ്ശേരിയിലും കഞ്ചിക്കോടും വിവിധ പ്രദേശങ്ങളില്‍ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞുവിണും വീടുകള്‍ക്ക് വൈദ്യുതലൈനുകള്‍ക്കും നാശനഷ്ടമുണ്ടായി.
കഞ്ചിക്കോടു മായപ്പളളത്തും െൈകയ്യാമരക്കാട്ടിലും ലക്ഷം വീടു കോളനിയിലും ആണ് കൂടൂതല്‍ നാശനഷ്ടം. ലക്ഷം വീടു കോളനിയിലെ മിക്ക വീടുകളുടെയും മേല്‍ക്കൂര തകര്‍ന്നു. ആസ്ബസ്‌റ്റോസ് ഷീറ്റുകള്‍ പൂര്‍ണമായും പറന്നുപോയി. പലയിടത്തും വഴിയില്‍ കൂറ്റന്‍ മരങ്ങള്‍ വീണതുമൂലം ഗതാഗത തടസമുണ്ടായി.
കഞ്ചിക്കോട് റെയില്‍വെ സേറ്റഷന്‍, ചന്ദ്രാപുരം കോഴിപ്പാറ റോഡ്, കോങ്ങാംപാറ റോഡ് എന്നിവിടങ്ങളില്‍ റോഡിനു കുറുകെ മരം വീണുതു മൂലം ഗതാഗതം തടസപ്പെട്ടു.
അഗ്നിശമനസേനയും പൊലിസും നാട്ടുകാരും ചേര്‍ന്നാണ് പലയിടത്തും രക്ഷാപ്രവര്‍ത്തനം നടത്തിയത്. വ്യാപാര സ്ഥാപനങ്ങള്‍ എന്നിവക്കും നാശനഷ്ടമുണ്ടായി. നിരവധി മരങ്ങള്‍ കടപുഴകിവീണു. മരംവീണു വാളയാര്‍ ചന്ദ്രപുരത്തും കോങ്ങാംപാറയിലുമായി മാത്രം നാലു വീടുകള്‍ തകര്‍ന്നു. നിരവധി വീടുകളില്‍ മേല്‍ക്കുര പറന്നുപോയി. മഴയും കാറ്റും കിഴക്കന്‍ മലയോര പ്രദേശങ്ങളില്‍ വ്യാപക കൃഷിനാശത്തിനും ഇടയാക്കി.
ലക്ഷങ്ങളുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. കഞ്ചിക്കോടു-വാളയാര്‍ ദേശീയുപാതയോരത്തു മാത്രം പത്തിലധികം മരങ്ങളാണ് കടപുഴകി വീണത്. ഇവിടങ്ങളിലെ ഗതാഗതവും വൈദ്യുതിബന്ധവും തടസപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."