HOME
DETAILS

അശരണര്‍ക്ക് തണലായി 'സാന്ത്വനം'

  
backup
May 05, 2018 | 5:00 AM

54654654213123-2


പാലക്കാട്: തെരുവില്‍ ഉപേക്ഷിക്കപ്പെടുന്നഅശണരും അനാഥരുമായവര്‍ക്ക് അഭയം നല്‍കി പരിചരിക്കുകയാണ് അതിര്‍ത്തി ഗ്രാമമായ വെളളിച്ചികുളത്തെ സാന്ത്വനം ഹെല്‍ത്ത് കെയര്‍ സെന്റര്‍. വടകരപതി പഞ്ചായത്തിലെ വെളളിച്ചികുളത്തില്‍ സാന്ത്വനം പ്രവര്‍ത്തനമാരംഭിച്ചിട്ട് ആറ് വര്‍ഷം കഴിഞ്ഞു.


16 വയസു മുതല്‍ 87 വയസു വരെയുളള നിര്‍ധനരായ അഭയാര്‍ഥികളാണ് ഇവിടെയുളളത്. പ്രായമായതിന്റെ പേരില്‍ സ്വന്തം വീടുകളില്‍ നിന്ന് ഉപേക്ഷിക്കപ്പെട്ടവരും മാനസിക തകരാറിന്റെ പേരില്‍ ചെറുപ്രായത്തില്‍ വീട്ടില്‍ നിന്നും പുറത്താക്കിയവരും ഇന്ന് സാന്ത്വനത്തില്‍ അംഗങ്ങളാണ്. മൊത്തം ഈ സ്‌നേഹ കുടുംബത്തില്‍ 24 അംഗങ്ങളാണ് ഉളളത്. സിസ്റ്റര്‍ നിര്‍മലയുടെ നേതൃത്വത്തില്‍ സമരിറ്റന്‍ സിസ്റ്റേഴ്‌സ് നടത്തുന്ന ഈ സ്ഥാപനം അവരുടെ തന്നെ അധ്വാനത്തിലാണ് മുന്നോട്ടുപോകുന്നത്.


ഇവര്‍ ഇപ്പോള്‍ നേരിടുന്ന പ്രധാന പ്രശ്‌നം കുടിവെളളമില്ല എന്നതാണ്. പത്ത് ഏക്കര്‍ സ്ഥലത്താണ് ഈ സ്ഥാപനം സ്ഥിതിചെയ്യുന്നത്. അതില്‍ എട്ട് വര്‍ഷത്തിനു മുമ്പ് കുഴിച്ച രണ്ട് കുഴല്‍കിണറുകളാണ് ഉളളത്. അതില്‍ നിന്നും ഇപ്പോള്‍ ഉപ്പ് വെളളമാണ് ലഭിക്കുന്നത്. കൃത്യമായി ജലസേചനം നടത്താനായാല്‍ ഇവര്‍ക്ക് ആവശ്യമായ നെല്ലും പച്ചകറികളും ഇവിടെ തന്നെ കൃഷിചെയ്യാന്‍ സാധിക്കും. എന്നാല്‍ കൃത്യമായി കുടിവെളളം തന്നെ ഇവര്‍ക്ക് ലഭ്യമാവാത്ത അവസ്ഥയുണ്ട്. ചില സുമനസുകളുടെ സഹായത്താലാണ് ഇപ്പോള്‍ ഇവര്‍ക്ക് കുടിവെളളം ലഭിക്കുന്നത്.


അസുഖം ബാധിച്ചതിനെതുടര്‍ന്ന് തെരുവു വീഥികളില്‍ ഉപേക്ഷിച്ചപ്പോള്‍ അഭയം നല്‍കിയത് സാന്ത്വനമാണ്. ഇവരുടെ ഒരു മാസത്തെ ചികിത്സാചെലവ് ഒന്നേകാല്‍ ലക്ഷമാണ്. ഇവരെ ശ്രുശ്രൂഷിക്കാന്‍ ഏഴ് പേരാണ് ഉളളത്. വൈദ്യസഹായത്തിനായി ഒരു നഴ്‌സും പാചകക്കാരനും താല്‍കാലികമായ ഒരു ഡ്രൈവറും ആണ് ഈ സ്ഥാപനത്തില്‍ സഹായത്തിനുളളത്. രാത്രി സമയങ്ങളില്‍ ചിലരുടെ ആരോഗ്യനില മോശമായാല്‍ വേഗത്തില്‍ ആശുപത്രിയില്‍ എത്തിക്കാനുളള സംവിധാനം ഇല്ല.
സര്‍ക്കാര്‍ സഹായം പോലും ഇല്ലാതെ പ്രവര്‍ത്തിക്കുന്ന ഇവര്‍ക്ക് ഇപ്പോള്‍ സുമനസുകളുടെ സഹായംആവശ്യമാണ്. നം. 04923 235265


 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെഎസ്ആര്‍ടിസിയില്‍ സുരക്ഷിത യാത്ര; ബസുകളില്‍ 'പാനിക് ബട്ടണും' ലൈവ് ട്രാക്കിങ് സംവിധാനവും വരുന്നു

Kerala
  •  7 days ago
No Image

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാന്‍ ഇനി മാറ്റങ്ങള്‍; അപേക്ഷയോടൊപ്പം മാതാപിതാക്കളുടെ എസ്‌ഐആര്‍ വിവരങ്ങളും നിര്‍ബന്ധം

Kerala
  •  7 days ago
No Image

രാജ്യത്തെ ആദ്യ ഹൈഡ്രജൻ ട്രെയിൻ സർവിസ് 17ന് ആരംഭിച്ചേക്കും

National
  •  7 days ago
No Image

യുഎഇയില്‍ കടുത്ത ചൂട് തുടരും; മൂടല്‍മഞ്ഞിനും മണിക്കൂറില്‍ 40 കി.മീ. വരെ കാറ്റിനും സാധ്യത | UAE Weather Updates

uae
  •  7 days ago
No Image

മോദി സർക്കാർ മിസൈൽ നിർമാണവും സ്വകാര്യവൽക്കരിക്കുന്നു

National
  •  7 days ago
No Image

ഒടുവില്‍ പൂട്ട് വീണു; വിവാദ യൂട്യൂബര്‍ 'തൊപ്പി'യുടെ ചാനല്‍ പൂട്ടിച്ച് പൊലിസ്

Kerala
  •  7 days ago
No Image

ഇസ്‌റാഈലിന്റെ അയണ്‍ ഡോമിനുള്ള ടാമിര്‍ മിസൈലുകള്‍ ഇന്ത്യയില്‍ നിർമ്മിക്കാൻ നീക്കം

International
  •  7 days ago
No Image

നവകേരള രക്ഷാപ്രവര്‍ത്തനം: എഡിജിപി എം.ആര്‍ അജിത് കുമാറിനെതിരെ നടപടിക്കു സാധ്യത; അന്വേഷണ റിപോര്‍ട്ട് ആഭ്യന്തര വകുപ്പിന് കൈമാറും

Kerala
  •  7 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ പുസ്തക വിൽപ്പനയിൽ കോടികളുടെ ക്രമക്കേട്?

Kerala
  •  7 days ago
No Image

പ്ലസ് വണ്‍ സപ്ലിമെന്ററി അലോട്ട്‌മെന്റ്: അപേക്ഷകള്‍ ഇന്നുമുതല്‍ നല്‍കാം; ജൂലൈ 15 വരെ അവസരം

Kerala
  •  7 days ago