HOME
DETAILS

ദേശീയ പുരസ്‌കാര വിതരണ വിവാദം: 'സ്മൃതിയുടെ മന്ത്രാലയത്തിന്റെ പിടിപ്പുകേട്', പ്രധാനമന്ത്രിയെ അതൃപ്തി അറിയിച്ച് രാഷ്ട്രപതി

  
backup
May 05, 2018 | 5:12 AM

president-kovind-unhappy-with-ib%e2%80%89ministrys-handling-of-national-film-awards

ന്യൂഡല്‍ഹി: ദേശീയ ചലച്ചിത്ര പുരസ്‌കാര വിതരണവുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ അതൃപ്തി അറിയിച്ച് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയത്തിന്റെ പിടിപ്പുകേടാണ് ഇത്തരമൊരു വിവാദം വലിച്ചിട്ടതെന്ന് പ്രധാനമന്ത്രിയുടെ ഓഫിസിനെ അറിയിച്ചു.

11 പുരസ്‌കാര ജേതാക്കള്‍ക്കു മാത്രമേ രാഷ്ട്രപതി സമ്മാനിക്കൂയെന്ന നിലപാടെടുത്തതോടെ 68 പുരസ്‌കാര ജേതാക്കള്‍ പരിപാടിയില്‍ നിന്ന് വിട്ടുനിന്നിരുന്നു. ഇവരുടെ കസേരകള്‍ മാറ്റിയിട്ടാണ് പിന്നീടു പരിപാടി തുടങ്ങിയത്.

ഇതുസംബന്ധിച്ച് സോഷ്യല്‍ മീഡിയയില്‍ രാഷ്ട്രപതിക്കെതിരെ പ്രചരിക്കുന്ന കാര്യങ്ങളിലും അതൃപ്തി രേഖപ്പെടുത്തി. സ്മൃതി ഇറാനി കൈകാര്യം ചെയ്യുന്ന കേന്ദ്ര വാര്‍ത്താ പ്രക്ഷേപണ മന്ത്രാലയം വിശ്വാസലംഘനം കാണിച്ചു. അവസാന നിമിഷമെടുത്ത തീരുമാനം രാഷ്ട്രപതിയുടെ ഓഫിസില്‍ നിന്നാണെന്ന കാര്യം തെറ്റാണ്. തന്റെ ഓഫിസിനെ നിന്ദിക്കലാണിതെന്നും രാഷ്ട്രപതിയുടെ ഓഫിസ് പറഞ്ഞു.

രാഷ്ട്രപതി ഒരു മണിക്കൂര്‍ മാത്രമേ പരിപാടിയില്‍ സംബന്ധിക്കുകയുള്ളൂവെന്ന് നേരത്തേ അറിയിച്ചതാണ്. ഏപ്രില്‍ ആദ്യത്തില്‍ തന്നെ ഇക്കാര്യം അറിയിച്ചതാണ്. രാഷ്ട്രപതി പുരസ്‌കാരം കൊടുക്കേണ്ടവരുടെ പട്ടിക മന്ത്രാലയം തയ്യാറാക്കണമെന്നും നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ അവസാന നിമിഷമുണ്ടായ മാറ്റമെന്ന നിലയ്ക്കാണ് മന്ത്രാലയം ഇതു പ്രചരിപ്പിച്ചത്.


 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എസ്‌ഐറിനെതിരേ നിയമ നടപടിക്കൊരുങ്ങി സംസ്ഥാന സര്‍ക്കാര്‍; കോടതിയെ സമീപിച്ചാല്‍ കക്ഷി ചേരുമെന്ന് പ്രതിപക്ഷവും

Kerala
  •  7 days ago
No Image

നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നു മടങ്ങിവേ കാര്‍ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു; ദമ്പതികള്‍ക്ക് പരിക്ക് 

Kerala
  •  7 days ago
No Image

തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണം; ഇത്തവണ എ.ഐയും പ്രധാന പങ്കു വഹിക്കും

Kerala
  •  7 days ago
No Image

12 ദിവസത്തെ ആഗോള അക്ഷരോത്സവം; ഷാര്‍ജ രാജ്യാന്തര പുസ്തകമേളയ്ക്ക് തുടക്കം

uae
  •  7 days ago
No Image

അജ്മീര്‍ ദര്‍ഗ സ്‌ഫോടനം: രാജസ്ഥാന്‍ സര്‍ക്കാരിന് സുപ്രിംകോടതി നോട്ടീസ്; പരിഗണിച്ചത് തീവ്രഹിന്ദുത്വവാദികളെ കുറ്റവിമുക്തരാക്കിയതിനെതിരായ ഹരജി

National
  •  7 days ago
No Image

കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന കാർ കത്തി നശിച്ചു; യാത്രക്കാർ രക്ഷപ്പെട്ടത് സാഹസികമായി

Kerala
  •  7 days ago
No Image

ഫ്ലാറ്റ്-റേറ്റ് സബ്‌സ്‌ക്രിപ്‌ഷനുമായി സലാം എയർ; സ്ഥിരം യാത്രക്കാർക്ക് സുവർണാവസരം

oman
  •  7 days ago
No Image

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ സ്ഥാനങ്ങളിലേക്കുള്ള സംവരണ പട്ടിക: 3 കോർപ്പറേഷനുകൾ വനിതകൾക്ക്; 7 ജില്ലാ പഞ്ചായത്തുകളിൽ വനിതാ പ്രസിഡന്റുമാർ

Kerala
  •  7 days ago
No Image

ആറുമാസം പ്രായമുള്ള കുഞ്ഞ് കൊല്ലപ്പെട്ട സംഭവം: കൊലപാതകമെന്ന് സ്ഥിരീകരിച്ച് പൊലിസ്; അമ്മൂമ്മയുടെ അറസ്റ്റ് നാളെ രേഖപ്പെടുത്തും

Kerala
  •  7 days ago
No Image

അബൂദബിയിൽ നിയമലംഘനം നടത്തിയ രണ്ട് കടകൾ അടച്ചുപൂട്ടി

uae
  •  7 days ago