HOME
DETAILS

എന്നു തീരും ബദിയടുക്ക സി.എച്ച്.സിയുടെ ദുരിതം..?

  
backup
March 12 2017 | 00:03 AM

%e0%b4%8e%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81-%e0%b4%a4%e0%b5%80%e0%b4%b0%e0%b5%81%e0%b4%82-%e0%b4%ac%e0%b4%a6%e0%b4%bf%e0%b4%af%e0%b4%9f%e0%b5%81%e0%b4%95%e0%b5%8d%e0%b4%95-%e0%b4%b8%e0%b4%bf



ബദിയടുക്ക: സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ രാത്രികാല കിടത്തി ചികിത്സയില്ലാത്തതു രോഗികളെ ദുരിതത്തിലാക്കുന്നു. പാവപ്പെട്ട കുടുംബങ്ങള്‍ പ്രാഥമിക ചികിത്സക്കായി ആശ്രയിക്കുന്ന ഇവിടെ ആവശ്യത്തിനു ഡോക്ടര്‍മാരും ജീവനക്കാരുമില്ലാത്തതാണു കിടത്തി ചികിത്സ ആരംഭിക്കാതിരിക്കാനുള്ള കാരണം. കാസര്‍കോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ആശുപത്രിയില്‍ സ്ത്രീകളേയും പുരുഷന്‍മാരേയും കിടത്തി ചികിത്സിക്കാനുള്ള 30 കിടക്കകള്‍ വീതമുള്ള പ്രത്യേകം വാര്‍ഡുകള്‍, ഓപറേഷന്‍ തിയറ്റര്‍, ലബോറട്ടറി, സാന്ത്വന പരിപാലന കേന്ദ്രം ജീവനക്കാര്‍ക്കു താമസിക്കുവാനുള്ള ക്വാര്‍ട്ടേഴ്‌സുകള്‍ എന്നീ സൗകര്യങ്ങള്‍ ഉണ്ടായിട്ടും ആരോഗ്യ വകുപ്പ് ആശുപത്രിയോട് അവഗണന കാട്ടുന്നതായാണ് ഇവിടെ എത്തുന്ന രോഗികളുടെയും നാട്ടുകാരുടെയും പരാതി.
എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിത പ്രദേശമായ കുമ്പഡാജെ, എന്‍മകജെ, ബെള്ളൂര്‍, ബദിയടുക്ക എന്നീ പ്രദേശങ്ങളിലെ രോഗികള്‍ക്ക് ഏക ആശ്രയമായ ഈ ആരോഗ്യ കേന്ദ്രത്തില്‍ ദിവസേന നൂറു കണക്കിനാളുകളാണു ചികിത്സ തേടിയെത്തുന്നത്. ആശുപത്രി അധികൃതര്‍ ആവശ്യത്തിന് ഡോക്ടര്‍മാരും ജീവനക്കാരുമുണ്ടെന്നു അവകാശപ്പെടുമ്പോഴും രാത്രികാല കിടത്തി ചികിത്സ ആശുപത്രിയില്‍ നിഷേധിക്കുകയാണ്.
കിടത്തി ചികിത്സ നടത്തണമെന്നാവശ്യപ്പെട്ട് പല രാഷ്ട്രീയ പാര്‍ട്ടികളും വിവിധ തരത്തിലുള്ള സമരങ്ങള്‍ നടത്തിയിട്ടും അനുകൂലമായ നിലപാടുണ്ടായിട്ടില്ല. ആശുപത്രി മാനേജ്‌മെന്റ് കമ്മിറ്റി നിലവിലുണ്ടെങ്കിലും ഇതിന്റെ യോഗങ്ങള്‍ കൃത്യമായി ചേരാറില്ലെന്നും ആക്ഷേപമുണ്ട്.
ആശുപത്രിയില്‍ മെഡിക്കല്‍ ഓഫിസറടക്കം എട്ടു പേരുണ്ടെങ്കിലും ഇവരില്‍ ആറുപേര്‍ കരാറടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. നാല് സ്റ്റാഫ് നഴ്‌സുമാരില്‍ നിലവില്‍ രണ്ടു പേര്‍ മാത്രമാണ് ഇവിടുള്ളത്. സ്വന്തമായി ലാബുണ്ടായിട്ടും ചിലപ്പോള്‍ രക്ത പരിശോധനക്കായി രോഗികള്‍ക്കു കുറിപ്പെഴുതി കൊടുക്കുന്നതു വേണ്ട ജീവനക്കാരില്ലാത്തു മൂലമാണെന്നാണ് ഇവര്‍ പറയുന്നത്. രണ്ടു മാസം മുമ്പ് ജില്ലാ മെഡിക്കല്‍ ഓഫിസറുടെ സാന്നിധ്യത്തില്‍ ആശുപത്രിയില്‍ ചേര്‍ന്ന മാനേജ്‌മെന്റ് കമ്മിറ്റി യോഗത്തില്‍ രാത്രികാല കിടത്തി ചികിത്സ നടത്തുവാനുള്ള തീരുമാനമുണ്ടായിട്ടും നാളിതു വരെയായി നടപ്പായിട്ടില്ല.





Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'മുഖ്യമന്ത്രിയുടെ അപ്പനായാലും.....'പരാമര്‍ശം നാക്കുപിഴ; ആത്മാര്‍ഥമായി ക്ഷമ ചോദിക്കുന്നുവെന്ന് അന്‍വര്‍

Kerala
  •  2 months ago
No Image

ഓം പ്രകാശ് താമസിച്ച ഹോട്ടൽ മുറിയിൽ ലഹരി സാന്നിധ്യം കണ്ടെത്തിയതായി പൊലിസ് 

Kerala
  •  2 months ago
No Image

പൂരം കലക്കലില്‍ സഭയില്‍ രണ്ട് മണിക്കൂര്‍ ചര്‍ച്ച

Kerala
  •  2 months ago
No Image

ഹരിയാനയില്‍ സത്യപ്രതിജ്ഞ ശനിയാഴ്ച; നയാബ് സിങ് സെയ്‌നി മുഖ്യമന്ത്രിയായി തുടര്‍ന്നേക്കും

National
  •  2 months ago
No Image

നടന്‍ ടി.പി മാധവന്‍ അന്തരിച്ചു 

Kerala
  •  2 months ago
No Image

സ്‌കൂള്‍ കലോത്സവം: അപ്പീല്‍ തുക ഇരട്ടിയാക്കി, ഒരു കുട്ടിക്ക് പങ്കെടുക്കാവുന്ന പരമാവധി മത്സര ഇനം അഞ്ചാക്കി 

Kerala
  •  2 months ago
No Image

സ്വര്‍ണവിലയില്‍ വന്‍ ഇടിവ്; പവന് വില 56,800ല്‍ നിന്ന് 56,240ലേക്ക് 

Business
  •  2 months ago
No Image

ബാലറ്റ് ബുള്ളറ്റ്; കണക്കുതീർത്ത് ജമ്മു കശ്മിർ ജനത

National
  •  2 months ago
No Image

കലാപകാരികള്‍ക്കും ബുള്‍ഡോസര്‍ രാജിനും 'കൈ' യോടെ മറുപടി നല്‍കി നൂഹ്; മൂന്ന് മണ്ഡലങ്ങളില്‍ രണ്ടിടത്തും ബി.ജെ.പി മൂന്നാം സ്ഥാനത്ത്

National
  •  2 months ago
No Image

പെൺകുട്ടിയെ അപമാനിച്ച കേസിൽ രണ്ട് പേർ പിടിയിൽ

latest
  •  2 months ago