കന്റോണ്‍മെന്റ് ബോര്‍ഡുകള്‍ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണമെന്ന് എം.പിമാര്‍
കണ്ണൂര്‍:രാജ്യത്തെ കന്റോണ്‍മെന്റെ് ബോര്‍ഡുകളുടെ പ്രവര്‍ത്തനം കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണെമന്ന് പ്രതിരോധ മന്ത്രാലയം വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ എം.പിമാരായ പി.കെ ശ്രീമതിയും കെ.കെ രാഗേഷും ആവശ്യപ്പെട്ടു.
കന്റോണ്‍മെന്റ്്് മേഖലകളിലെ പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനായി രാജ്യത്തെ 62 കന്റോണ്‍മെന്റുകളെ പ്രതിനിധീകരിക്കുന്ന എം.പിമാരുടെയും കന്റോണ്‍മൈന്റ്്് ബോര്‍ഡ് വൈസ് പ്രസിഡന്റുമാരുടെയും യോഗമാണ് പ്രതിരോധ മന്ത്രാലയം വിളിച്ചു ചേര്‍ത്തത്. പ്രതിരോധ മന്ത്രി നിര്‍മലാസീതാരാമന്‍ അധ്യക്ഷയായ യോഗത്തില്‍ കരസേന പ്രതിരോധ സെക്രട്ടറിയടക്കമുള്ളവര്‍ പങ്കെടുത്തു.കണ്ണൂര്‍ കന്റോണ്‍മെന്റ് മേഖലയിലെ അഭിമുഖീകരിക്കുന്ന വിവിധ പ്രശ്‌നങ്ങള്‍പി.കെ ശ്രീമതിയും രാഗേഷും യോഗത്തില്‍ ഉന്നയിച്ചു. നാട്ടുകാര്‍ കാലങ്ങളായി ഉപയോഗിക്കുന്ന വഴികള്‍ പലതും കന്റോണ്‍മെന്റ് അധികൃതര്‍ മുള്ളുവേലി കെട്ടി അടച്ചത് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുകയാണ്. ആളുകള്‍ പതിവായി ഉപയോഗിക്കുന്ന നടപ്പാതകള്‍ പലതും വേലി കെട്ടിയ അവസ്ഥയിലാണ്. കന്റോണ്‍മെന്റ് മേഖലയില്‍ വര്‍ഷങ്ങള ായി പ്രവര്‍ത്തിക്കുന്ന നിരവധി കടകള്‍ ഒഴിപ്പിക്കാനുള്ള നീക്കവും നടക്കുന്നുണ്ട്. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്നും കന്റോണ്‍മെന്റ് അധികൃതര്‍ പിന്‍മാറണം.പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനാധിപത്യവല്‍ക്കരിക്കണം. നിലവില്‍ സൈനികോദ്യോഗസ്ഥര്‍ക്കാണ് ബോര്‍ഡുകളില്‍ ആധിപത്യം. നിലവിലെ ഘടനയില്‍ മാറ്റം വരുത്തി പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കണമെന്നുംഎം.പി മാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."