HOME
DETAILS

സമസ്ത നീലഗിരി ജില്ലാ സമ്മേളനം: ആദര്‍ശ വിശുദ്ധി പെയ്തിറങ്ങി

  
backup
May 05 2018 | 07:05 AM

%e0%b4%b8%e0%b4%ae%e0%b4%b8%e0%b5%8d%e0%b4%a4-%e0%b4%a8%e0%b5%80%e0%b4%b2%e0%b4%97%e0%b4%bf%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%b8%e0%b4%ae%e0%b5%8d

 

 

ഗൂഡല്ലൂര്‍(കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗര്‍): നൂറിന്റെ നിറവിലേക്ക് കാലെടുത്തുവെക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ആദര്‍ശ വിശുദ്ധി വ്യക്തമാക്കിയ നീലഗിരി ജില്ലാ ആദര്‍ശ കാംപയിന് പ്രൗഡോജ്വല സമാപനം.
കഴിഞ്ഞ അഞ്ചുമാസമായി നടന്നുവന്ന പ്രചാരണ കാംപയിനാണ് ഇന്നലെ വൈകിട്ട് ഒന്നാംമൈലില്‍ പ്രത്യേകം സജ്ജമാക്കിയ കോട്ടുമല ബാപ്പു മുസ്‌ലിയാര്‍ നഗറില്‍ സമാപനമായത്. വൈകിട്ട് അഞ്ചിന് ആരംഭിച്ച മജ്‌ലിസുന്നൂര്‍ ആത്മീയ സംഗമത്തോടെയാണ് ആരംഭിച്ചത്. തുടര്‍ന്ന് മഗ്‌രിബ് നിസ്‌കാരനന്തരം സമാപനസമ്മേളനത്തിന് തുടക്കം കുറിച്ച് ഹാഫിള്‍ ജഅഫര്‍ ദാരിമി പെരിയശോല ഖിറാഅത് നടത്തി.
ജില്ലാ ജനറല്‍ സെക്രട്ടറി പി.കെ മുഹമ്മദലി ബാഖവി സ്വാഗതം പറഞ്ഞു. ജില്ലാ പ്രസിഡന്റ് സയ്യിദ് ഇമ്പിച്ചിക്കോയ തങ്ങള്‍ അധ്യക്ഷനായി. തുടര്‍ന്ന് സമസ്ത കേരളാ ജംഇയ്യത്തുല്‍ ഉലമാ സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്‌രി മുത്തുക്കോയ തങ്ങള്‍ സമ്മേളനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. വിശ്വാസ സംരക്ഷണമാണ് സമസ്തയുടെ ലക്ഷ്യം. ആഗോളതലത്തില്‍ സമുദായം പലവിധ പരീക്ഷണങ്ങള്‍ നേരിട്ടു കൊണ്ടിരിക്കുന്ന വര്‍ത്തമാനഘട്ടത്തില്‍ മത സൗഹാര്‍ദവും ഐക്യവും ഊട്ടിയുറപ്പിക്കുന്നതിന് വേണ്ടിയാവണം നമ്മുടെ പ്രവര്‍ത്തനം.
സമസ്തയുള്ളിടത്തെല്ലാം മതസൗഹാര്‍ദവും കാണാനാകും. കേരളത്തിലും കര്‍ണാടകത്തിലെ മംഗലാപുരവും കുടകും ഉള്‍പ്പെടുന്ന പ്രദേശങ്ങളും തമിഴ്‌നാടിന്റെ നീലഗിരിയടക്കമുള്ള പ്രദേശങ്ങളിലും സമസ്തയുടെ വേരോട്ടം ആവോളമുണ്ട്. അതുകൊണ്ട് തന്നെയാണ് ഇവിടങ്ങളില്ലെല്ലാം മതസൗഹാര്‍ദവും തഴച്ചു വളരുന്നത്.
നിലവിലെ സാഹര്യത്തില്‍ രംഗപ്രവേശം ചെയ്തതും രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും തകര്‍ക്കുന്നവരുമായ പുത്തന്‍ പ്രസ്ഥാനക്കാരെ കരുതിയിരിക്കണമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. എസ്.എം.എഫ് ജില്ലാ പ്രസിഡന്റ് കെ.പി മുഹമ്മദ് ഹാജി, വൈസ് പ്രസിഡന്റ് കെ. ബാപ്പുഹാജി, എന്‍. ഉമര്‍ ഫൈസി, ഉസ്മാന്‍ ദാരിമി, എസ്.വൈ.എസ് സംസ്ഥാന സെക്രട്ടറി എ.എം ശരീഫ് ദാരിമി, കെ.പി അലി മുസ്‌ലിയാര്‍, കുഞ്ഞാവ ഹാജി, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് എം.സി സൈദലവി മുസ്‌ലിയാര്‍, യൂസുഫ് ഹാജി, അസീസ് മുസ്‌ലിയാര്‍, അലി ഉപ്പട്ടി, അംജദ് ഫൈസി, ഹനീഫ ഫൈസി, ഹനീഫ ദാരിമി, എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് ഫദ്‌ലുറഹ്മാന്‍ ദാരിമി, ജനറല്‍ സെക്രട്ടറി ജുദീര്‍ ഷാന്‍ മൗലവി, സുലൈമാന്‍, മുസ്താഖ് മാസ്റ്റര്‍, മോയിന്‍ ഫൈസി, സിദ്ധീഖ് ഹാജി, ഉണ്ണിമാന്‍, സലീം ഫൈസി, ശഫീഖ് റബ്ബാനി, ബഷീര്‍ റഹ്മാനി, അബ്ബാസ്, നാസര്‍ ഹാജി, ഹസന്‍കുട്ടി, മൊയ്തീന്‍കുട്ടി റഹ്മാനി, മുജീബ് റഹ്മാന്‍ മുസ്‌ലിയാര്‍, ഹസൈനാര്‍ ബാഖവി, അബുഹാജി സംസാരിച്ചു. സൈദലവി റഹ്മാനി നന്ദി പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഛാഡിന് യു.എ.ഇയുടെ കൈത്താങ്ങ്; അഭയാർഥി സ്ത്രീകൾക്കായി 10 മില്യൺ ഡോളറിൻ്റെ പദ്ധതികൾ

uae
  •  3 months ago
No Image

അമിത വേഗത്തിലെത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

Kerala
  •  3 months ago
No Image

ഇ- സിം; തട്ടിപ്പുകാര്‍ കസ്റ്റമര്‍ കെയറില്‍ നിന്നെന്ന വ്യാജേന നിങ്ങളെ വിളിക്കും; പൊലീസിന്റെ മുന്നറിയിപ്പ്

Kerala
  •  3 months ago
No Image

പാർക്ക് ചെയ്ത ട്രക്കിൻ്റെ ടയർ മോഷ്ടിച്ചു; പ്രതിക്ക് പിഴയും നാടുകടത്തലും ശിക്ഷ

uae
  •  3 months ago
No Image

ഈ വർഷത്തെ റിയാദ് അന്താരാഷ്ട്ര പുസ്തകമേളയിൽ വിശിഷ്ടാതിഥിയായി ഖത്തർ

Saudi-arabia
  •  3 months ago
No Image

നിപ ; മരിച്ച യുവാവിന്റെ റൂട്ട്മാപ്പ് പുറത്തുവിട്ടു; ആശുപത്രികളിലും, പൊലിസ് സ്റ്റേഷനിലും സമ്പര്‍ക്കം

Kerala
  •  3 months ago
No Image

വാടകവീട്ടില്‍ സ്ഥിരമായി മദ്യപാനം, ശ്രീകുട്ടി വിവാഹമോചിത; അജ്മലുമായുള്ളത് സൗഹൃദം

Kerala
  •  3 months ago
No Image

വിരട്ടല്‍ സിപിഎമ്മില്‍ പി.വി അന്‍വര്‍ കുരയ്ക്കുകയുള്ളൂ, കടിക്കില്ലെന്നും മുഹമ്മദ് ഷിയാസ്

Kerala
  •  3 months ago
No Image

മധ്യപ്രദേശിലും ഉത്തര്‍പ്രദേശിലും ചരക്കുവണ്ടികള്‍ പാളംതെറ്റി; ആളപായമില്ല

National
  •  3 months ago
No Image

രാഹുല്‍ ഗാന്ധിയുടെ നാവരിയുന്നവര്‍ക്ക് 11 ലക്ഷം പാരിതോഷികം പ്രഖ്യാപിച്ച് മഹാരാഷ്ട്ര എം.എല്‍.എ

National
  •  3 months ago